കേരള സ്റ്റോറി 2 ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

 
Entertainment

കേരള സ്റ്റോറി 2 ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

പല പ്രതിസന്ധികൾ മറികടന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്

Namitha Mohanan

വിവാദ സിനിമ ദ് കേരള സ്റ്റോറി 2: ​ഗോസ് ബിയോണ്ട് ഒടിടിയിലേക്ക്. കേരള സ്റ്റോറി ആദ്യഭാഗത്തിലേത് പോലെ തന്നെ തിയെറ്ററിൽ എത്തു മുൻപ് തന്നെ പലതരം വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച സിനിമയായിരുന്നു കേരള സ്റ്റോറി 2. പല പ്രതിസന്ധികൾ മറികടന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

മേയ് 1 ന് സീ 5 ലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. മുൻപ് മേയ് 8 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ പങ്കുവച്ചത്. പിന്നീട് സ്‌ട്രീമിങ് തീയതി മാറ്റുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം വിപുല്‍ അമൃത്​ലാല്‍ ഷാ ആണ് നിര്‍മിച്ചിരിക്കുന്നത്. ഉല്ക്ക ​ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

മഴയിൽനിന്നും വെയിലിൽനിന്നും എംപിമാർക്ക് സംരക്ഷണം; പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം

എഎച്ച്എഫ് ജൂനിയർ ഏഷ‍്യ കപ്പ്; ഇന്ത‍്യൻ ടീമിനെ അൻമോൾ എക്ക നയിക്കും

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ; 160 പേരെ കാണാതായി

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തലാക്കിയത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി