യഷ്

 
Entertainment

ചുംബിച്ചിട്ട് പോലുമില്ല, കോണ്ടത്തിന്‍റെ പരസ‍്യത്തിൽ അഭിനയിക്കേണ്ടി വന്നാൽ പണത്തിന് വേണ്ടി ചെയ്യും; 'ടോക്സിക്' വിമർശനങ്ങളിൽ യഷ്

ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ‍്യങ്ങൾക്കും യഷ് മറുപടി പറഞ്ഞു

Aswin AM

ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്‍റെ ട്രെയിലറും വിഡിയോ സോങ്ങും പുറത്തിറങ്ങിയപ്പോൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കോണ്ടത്തിന്‍റെ പരസ‍്യമാണ് ചിത്രത്തിന്‍റെ ട്രെയിലറെന്ന തരത്തിൽ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടോക്സിക്കിലെ നായകനും കന്നഡ താരവുമായ യഷ്.

താൻ കോണ്ടത്തിന്‍റെ പരസ‍്യത്തിൽ അഭിനയിക്കുകയാണെങ്കിലും പണം ലഭിച്ചാൽ മാത്രമെ ചെയ്യുകയുള്ളൂവെന്നും താൻ അത് സൗജന‍്യമായി ചെയ്യില്ലെന്നും താരം പറഞ്ഞു. ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ‍്യങ്ങൾക്കും യഷ് മറുപടി പറഞ്ഞു. ചിത്രത്തിൽ അശീലത അതിരുകടന്നിട്ടില്ലെന്നു പറഞ്ഞ യഷ് അശ്ലീലത തെറ്റാണെന്നും താൻ ചിത്രത്തിൽ ചുംബിച്ചിട്ടു പോലുമില്ലെന്ന് വ‍്യക്തമാക്കി.

സൗന്ദര‍്യാത്മകമായി വേണം സിനിമയിൽ ചിത്രീകരിക്കാൻ. പിന്നീട് കാണുമ്പോൾ ആകർഷകമായി തോന്നുന്നത് ചിത്രത്തിന്‍റെ സ്വാധീനമാണ്. അത് സംവിധായകന്‍റെ ശബ്ദമാണ്. ടോക്സിക് ജെൻസികൾക്കു വേണ്ടിയുള്ള ചിത്രമാണെന്നും യഷ് കൂട്ടിച്ചേർത്തു.

ഹിന്ദി, തമിഴ്, തെലുങ്ക്, മല‍യാളം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഓഗസ്റ്റ് 26ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടോക്സിക്. യഷിനു പുറമെ കിയാര അദ്വാനി, താര സുതാരിയ, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

വന്ദേ മാതരം വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ

റോഡപകടത്തിൽ 88 ശതമാനം വൈകല്യം; യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ