ഖുശ്ബു, വിജയ്, തൃഷ

 
Entertainment

വിവാദം അനാവശ‍്യം, വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കില്ല; ഒടുവിൽ പ്രതികരിച്ച് ഖുശ്ബു

വിജയ്‌യുടെയും തൃഷയുടെയും വ‍്യക്തിപരമായ ജീവിതമാണെന്നും അത് ജനങ്ങളെ ബാധിക്കുന്ന പക്ഷം അതിനെ പറ്റി ചർച്ച ചെയ്യാമെന്നും ഖുശ്ബു പറഞ്ഞു

Aswin AM

ചെന്നൈ: വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവശ‍്യപ്പെട്ട് തമിഴ് നടനും ടിവികെ അധ‍്യക്ഷനുമായ വിജയ്‌യുടെ ഭാര‍്യ സംഗീത ചെങ്കൾപ്പേട്ട് കുടുംബ കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെ നടി തൃഷയ്ക്കൊപ്പം വിജയ് വിവാഹ ചടങ്ങിൽ ഒരുമിച്ചെത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു സംഗീത ഹർജി നൽകിയത്. ആരോപിക്കപ്പെടുന്ന നടി തൃഷയാണെന്നായിരുന്നു സോഷ‍്യൽ മീഡിയയുടെ കണ്ടെത്തൽ.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും നടിയുമായ ഖുശ്ബു. വിവാദങ്ങൾ അനാവശ‍്യമാണെന്ന് പറഞ്ഞ ഖുശ്ബു അതെല്ലാം വിജയ്‌യുടെയും തൃഷയുടെയും വ‍്യക്തിപരമായ ജീവിതമാണെന്നും അത് ജനങ്ങളെ ബാധിക്കുന്ന പക്ഷം അതിനെ പറ്റി ചർച്ച ചെയ്യാമെന്ന് കൂട്ടിച്ചേർത്തു. ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഖുശ്ബു പറഞ്ഞു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി