കിരൺ റാത്തോഡ്

 
Entertainment

വരിസംഖ്യ ഒരു ലക്ഷം രൂപ, പെഴ്സണൽ വിഡിയൊ കോളും ചാറ്റിങ്ങും: കിരൺ റാത്തോഡിന്‍റെ വിവിഐപി മെംബർഷിപ്പിന് വിമർശനം

നടിയുടെ പ്രൈവറ്റ് വേൾഡ് എന്ന പ്ലാറ്റോ‌ഫോമിലേക്കാണ് 99,999 രൂപയുടെ മെംബർഷിപ്പ് അവതരിപ്പിച്ചത്

Entertainment Desk

ഒരു ലക്ഷം രൂപയുടെ വിവിഐപി മെംബർഷിപ്പ് അവതരിപ്പിച്ച് നടി കിരൺ റാത്തോഡ്. മെംബർഷിപ്പ് എടുക്കുന്നവർക്ക് പ്രൈവറ്റ് വിഡിയൊ കോളുകളും പ്രൈവറ്റ് ചാറ്റും ഉൾപ്പടെ വാഗ്ദാനം ചെയ്യുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വിവിഐപി മെംബർഷിപ്പ് അവതരിപ്പിച്ചത്. സംഭവം ചർച്ചയായതിനു പിന്നാലെ വൻ വിമർശനമാണ് നടിക്കെതിരേ ഉയരുന്നത്.

നടിയുടെ പ്രൈവറ്റ് വേൾഡ് എന്ന പ്ലാറ്റ്‌ഫോമിലേക്കാണ് 99,999 രൂപയുടെ മെംബർഷിപ്പ് അവതരിപ്പിച്ചത്. നടിയുമായി പരിധിയില്ലാത്ത ചാറ്റുകളും വിഡിയൊ കോളും എക്സ്ക്ലൂസിവ് ഉള്ളടക്കങ്ങളും പ്രൈവറ്റ് ഗ്രൂപ്പിലേക്കുള്ള പ്രവേശനവുമാണ് വാഗ്ദാനം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ അനിയന്ത്രിതമായ സബ്സ്ക്രിപ്ഷനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

എന്ത് വൃത്തികേടും ചെയ്യാമെന്നു പറയുന്ന സ്ഥലമായി സോഷ്യൽ മീഡിയ മാറി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇത് ചൂഷണമാണെന്നും ഇത്തരം സപ്സ്ക്രിപ്ഷന് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും പറയുന്നവരുണ്ട്. എന്നാൽ, നടിയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. കിരണിനെ വിമർശിക്കുന്നവരുടെ പ്രശ്നം അവർ പങ്കുവയ്ക്കുന്ന ഉള്ളടക്കമല്ലെന്നും അതിന് ഈടാക്കുന്ന ഉയർന്ന തുകയാണ് എന്നുമായിരുന്നു ചിലർ ചൂണ്ടിക്കാട്ടുന്നത്.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നടിയായിരുന്നു കിരൺ റാത്തോഡ്. വിക്രം നായകനായ ജെമിനി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. കമൽഹാസനൊപ്പം അൻപെ ശിവം എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തിൽ മോഹൻലാലിന്‍റെ നായികയായും നടി വേഷമിട്ടിട്ടുണ്ട്.

‌"ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്"; ഉത്തരം നൽകണമെന്ന് സിജെപി

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

"തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും, ഏത് അന്വേഷണവും വരട്ടെ": കെ. മുരളീധരൻ

അമെരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാന ഭാഗങ്ങൾ ചൈനയുടെ കൈയിൽ എത്തിയതെങ്ങനെ? രഹസ്യവിവരം പുറത്ത്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ