സുപ്രധാന വേഷത്തിൽ വിജി തമ്പി എത്തുന്നു.
പാരമ്പര്യവിശ്വാസപ്രകാരം കനാൻ ദേശത്ത് നിന്ന് കേരളത്തിലെത്തി ചേരമാൻ പെരുമാളിന്റെ സ്വീകരണം ഏറ്റുവാങ്ങിയ വ്യാപാരി ക്നായി തൊമ്മന്റെ കഥ സിനിമയാകുന്നു; സംവിധായകൻ വിജി തമ്പി ടൈറ്റിൽ വേഷത്തിൽ. വിജി തമ്പിയുടെ ശിഷ്യൻ പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്യുന്ന ചിത്രം മേൽക്കാരപ്പുറത്ത് പിക്ചേഴ്സിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറത്ത് നിർമ്മിക്കുന്നു. കേരളത്തിലെ തുടർന്നുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന ചിത്രം എല്ലാ വാണിജ്യ ഘടകങ്ങളും ചേർന്ന ക്ലീൻ എന്റർടെയ്നറായാണ് ഒരുക്കുന്നതെന്ന് അണിയറക്കാർ പറയുന്നു.
കനാൻ ദേശത്തു നിന്നു കച്ചവടവുമായി ഇന്ത്യയിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്നായി തൊമ്മന്റെ പേര് ഇവിടത്തെ ക്രിസ്തുമതവുമായി ബന്ധപ്പെട്ട കഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇന്ത്യയിൽ തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ക്രൈസ്തവർക്ക് ശുശ്രൂഷ ചെയ്യാൻ ആളെന്നു കണ്ട് കനാൻ ദേശത്തെ മത മേലധ്യക്ഷന്മാരുടെ നിർദേശപ്രകാരം വൈദികരുമായി പായ്ക്കപ്പലിൽ എത്തിയതാണ് ക്നായി തോമ എന്നാണ് കഥ. അന്നത്തെ ഭരണാധിപനായിരുന്ന ചേരമാൻ പെരുമാൾ അവരെ സ്വീകരിക്കുകയും ചെയ്തുവത്രെ. അതിനു ശേഷം ക്നായി തോമ ഇവിടെ നടത്തിയ പ്രവർത്തനങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
പ്രശസ്ത സംവിധായകൻ വിജി തമ്പിയാണ് ക്നായി തോമയിൽ നായകവേഷത്തിലെത്തുന്നത്. വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേൽക്കാര പുറത്ത് പിക്ച്ചേർസിന്റെ ബാനറിൽ ടോമി മേൽക്കാര പ്പുറത്താണ് ഈ ചിത്രം നിർമിക്കുന്നത്. സജി സോമൻ, അംബിക, മല്ലിക സുകുമാരൻ തുടങ്ങിയ താരനിരയുണ്ട്.
തിരക്കഥ- കുമരകം ബാബുരാജ്. ഛായാഗ്രഹണം- ഗോകുൽ. എഡിറ്റിങ്- പി.സി. മോഹൻ. നവംബർ 26-ന് വാഗമണ്ണിൽ ഷൂട്ടിങ് ആരംഭിച്ച് പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
A Malayalam film on Knai Thomman (Thomas of Cana), the merchant who according to tradition came from the land of Canaan to Kerala and was received by Cheraman Perumal, is being made, with director Viji Thampi playing the title role. It is directed by Prasad Valacheril, a disciple of Viji Thampi, and produced by Tomy Melkarapurath under Melkarapurath Pictures. The makers describe it as a clean entertainer with commercial elements, narrating Knai Thomman’s later activities in Kerala.