കൂട്ടിക്കൽ ജയചന്ദ്രൻ

 
Entertainment

"ഞാൻ അനുഭവിച്ചത് സിനിമയാക്കും, പ്രധാന വേഷത്തിൽ മഹാനടൻ": കൂട്ടിക്കൽ ജയചന്ദ്രൻ

സിനിമ ഒരുക്കുന്നത് പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും

MV Desk

താൻ കണ്ടതും അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സിനിമ ഒരുക്കുമെന്ന് നടനും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ. ആദ്യം പുസ്തകവും തുടർന്ന് അതിനെ ആസ്പദമാക്കി സിനിമയും ഒരുക്കുമെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയചന്ദ്രൻ കുറിച്ചു. പ്രധാന വേഷം ചെയ്യുന്നത് ഒരു മഹാനടനായിരിക്കുമെന്നും ഒരുക്കുക പ്രഗത്ഭനായ സംവിധായകനായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു. പുതുമുഖങ്ങളായിരിക്കും പ്രധാന വേഷത്തിൽ എത്തുക എന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

കൂട്ടിക്കൽ ജയചന്ദ്രന്‍റെ കുറിപ്പ്

ഞാൻ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകവും, തുടർന്ന് ഒരു ചലച്ചിത്രവും ഞങ്ങൾ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടർന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങൾ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചർച്ച കഴിഞ്ഞു! ഇനിയാണ് പ്രധാന കാര്യം;

ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനം!

ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടൻ സമീപിക്കും. കുറഞ്ഞത് ഒരുവർഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി