ഉമ ശങ്കരി

 
Entertainment

"രണ്ടാമത്തെ കീമോ തുടങ്ങി", സ്തനാർബുദ ബാധിതയെന്ന് 'കുബേരൻ' നായിക

സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തിയത്

Manju Soman

ദിലീപ് നായകനായി എത്തിയ കുബേരൻ സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഉമ ശങ്കരി. ഇപ്പോൾ താൻ ക്യാൻസർ ബാധിതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

രണ്ടാമത്തെ കീമോതെറാപ്പി പുരോഗമിക്കുകയാണ് എന്ന് പറഞ്ഞാണ് ഉമ പോസ്റ്റ് ആരംഭിക്കുന്നത്. ആശുപത്രി കട്ടിലിൽ ചിരിയോടെ ഇരിക്കുന്ന ഉമയെ ആണ് ചിത്രത്തിൽ കാണുന്നത്. കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് താൻ പഠിക്കുകയാണെന്നും തനിക്ക് ശക്തി തോന്നുന്ന ദിവസങ്ങൾ താൻ ആഘോഷിക്കുമെന്നും ഉമ കുറിച്ചു. തനിക്ക് പിന്തുണയുമായി നിൽക്കുന്ന കുടുംബത്തിനും ആരാധകർക്കും നന്ദി പറയാനും താരം മറന്നില്ല. നിരവധി പേരാണ് പോസ്റ്റിന് താഴെ ഉമയ്ക്ക് സ്നേഹം അറിയിച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ഉമ ശങ്കരി ശ്രദ്ധനേടുന്നത്. മലയാളത്തിൽ കുബേരൻ കൂടാതെ 'വസന്തമല്ലിക', 'സാഫല്യം', 'ഈ സ്നേഹതീരത്ത്' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. വിവാഹശേഷം അഭിനയരംഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവയാണ്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"