കിയാര അദ്വാനി, യഷ്, നയൻതാര

 
Entertainment

48 മണിക്കൂറിനിടെ വിറ്റുപോയത് 4.7 ലക്ഷം ടിക്കറ്റുകൾ; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കി 'ടോക്സിക്'

ഇതിനോടകം 18.84 കോടി രൂപ കളക്ഷനും ചിത്രം നേടിയിട്ടുണ്ട്

Aswin AM

ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ കെജിഎഫ് സ്റ്റാർ യഷ് നായകനായി ഓഗസ്റ്റ് 26ന് തിയെറ്ററിലെത്തുന്ന ചിത്രമാണ് ടോക്സിക്. ഇപ്പോഴിതാ ചിത്രം റിലീസാകുന്നതിനു മുൻപ് തന്നെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വലിയ നേട്ടം സൃഷ്ഠിച്ചിരിക്കുകയാണ് ടോക്സിക്.

48 മണിക്കൂറിനിടെ 4.7 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ ബുക്ക് മൈഷോ വഴി വിറ്റുപോയതെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.

18.84 കോടി രൂപ കളക്ഷനും നേടി. ഇതിൽ കന്നഡ പതിപ്പിൽ നിന്നും മാത്രം 9.6 കോടിയും ഹിന്ദി പതിപ്പിൽ നിന്നും 7.72 കോടിയും നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിൽ കർണാടകയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. ആദ‍്യ ദിനം തന്നെ 10.69 കോടി രൂപ ചിത്രത്തിന് ലഭിച്ചു. 1744 ഷോകളാണ് കർണാടകയിൽ ചിത്രത്തിനുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ ഷോകളുള്ളത് ഗുജറാത്തിലാണ്( 2189). തൊട്ടുതാഴെയായി മഹാരാഷ്ട്രയും(2189) പട്ടികയിലുണ്ട്.

ആദ‍്യ 24 മണിക്കൂറിൽ 2.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയതോടെ ഷാറൂഖ് ഖാന്‍റെ ജവാൻ (1.5 ലക്ഷം), രൺവീർ സിങ്ങിന്‍റെ ധുരന്ധർ (1.3 ലക്ഷം) രൺബീർ കപൂറിന്‍റെ അനിമൽ എന്നീ ചിത്രങ്ങളുടെ ആദ‍്യ ദിന അഡ്വാൻസ് ടിക്കറ്റ് കളക്ഷൻ റെക്കോഡ് ടോക്സിക് മറികടന്നു. യഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

എൻസിപി എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ മകൾ മരിച്ച നിലയിൽ

പീഡന കേസ് ഒതുക്കാൻ 5 കോടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ; ഭഗവന്ത് മന്നിന്‍റെ രാജിക്കായി ബിജെപിയും

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു