ലത ദാസ്
രാജീവ് മുല്ലപ്പിള്ളി
ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിനിയായ ലത ദാസ് ഇതിനകം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. വാഴ - 2, പ്രിൻസ് & ഫാമിലി, കഥ ഇന്നുവരെ, രേഖാചിത്രം, പത്മിനി, ഓട്ടം തുള്ളൽ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ലത ഇതിനകം വേഷമിട്ടത്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ദിലീപ് നായകനായ പ്രിൻസ് & ഫാമിലി എന്ന ചിത്രത്തിലേതായിരുന്നു. നായകനെ പ്രൊപ്പോസ് ചെയ്ത ജെസ്സി മമ്മിയെ പെട്ടെന്ന് ആരും മറക്കുമെന്ന് തോന്നുന്നില്ല.
പ്രിൻസ് ആൻഡ് ഫാമിലി
ജയസൂര്യ നായകനാകുന്ന ഓപ്പറേഷൻ ത്രാൾ, തെലുങ്കു സിനിമയായ ഡോണ്ട് സ്ലീപ്പ് എന്നിവയാണ് ലത ദാസിന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇവയ്ക്കു പുറമേ അമ്പതോളം പരസ്യ ചിത്രങ്ങളിലും ലത ദാസ് അഭിനയിച്ചിട്ടുണ്ട്.
വാഴ-2
പ്രവാസിയായിരുന്ന ഭർത്താവ് സുനിൽ ലക്ഷ്മികാന്തിനൊപ്പം 15 വർഷത്തോളം ദുബായിലായിരുന്ന ലത അവിടെ ഒരു കമ്പനിയിൽ ഫിനാൻസ് മാനെജറായിരുന്നു. അതേസമയം തന്നെ യുബിഎൽ എന്ന മലയാളം ടിവി ചാനലിലെ ആങ്കറായും മികവ് തെളിയിച്ചു.
നാട്ടിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് സിനിമയിലേക്കും പരസ്യ ചിത്രങ്ങളിലേക്കും തിരിഞ്ഞത്. ഇതിനകം സത്യജിത് റേ അവാർഡ്, പൂവച്ചൽ ഖാദർ ഫിലിം അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലത ദാസിനെ തേടി എത്തിക്കഴിഞ്ഞു.
എടതിരിഞ്ഞി പോത്താനി റോഡിൽ മണിയന്തറ ഹരിദാസ് - മനോമണി ദമ്പതികളുടെ മകളാണ് ലത ദാസ്. സ്വാതികൃഷ്ണയാണ് മകൾ.