ലെന

 

file pic

Entertainment

"ഞാൻ കണ്ട പ്രേതം ജുബ്ബയും ജീൻസുമാണ് ഇട്ടിരുന്നത്, അവൾ മരിച്ചിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂ'; ലെന

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം

Namitha Mohanan

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലെന. പലപ്പോഴും ലെന തനിക്കുണ്ടായ പ്രേതാനുഭവങ്ങൾ പറഞ്ഞ് ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

''നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാല്‍ എങ്ങനെയിരിക്കും. അതുപോലെയായിരുന്നു ഞാന്‍ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ത്രീഡിയായിട്ടുള്ള സോളിഡ് പേഴ്‌സണ്‍. അത് കുറച്ചു കൂടി മങ്ങിയിട്ട് ഇരുന്നാല്‍ എങ്ങനെയിരിക്കും? അതുപോലെയായിരുന്നു. ഞാന്‍ കണ്ട പ്രേതം ജീന്‍സും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തു കൊണ്ടൊന്നുമല്ല നടന്നിരുന്നത്. കതകിനുള്ളിൽ കൂടി വന്ന ജനലിലൂടെ പുറത്തേക്ക് പോയി.

ഞാനിതൊരു ഫ്രണ്ടിനോട് പറഞ്ഞപ്പോ അവർ കൃത്യമായി ആളെ എനിക്ക് പറഞ്ഞു തന്നു. അവർ മരിച്ചിട്ട് രണ്ടോ മൂന്നോ മാസമായിട്ടേ ഉള്ളൂ എന്ന് അവൾ പറഞ്ഞു. അവരുടെ പേര് ഞാൻ പറയുന്നില്ല. അവർ ശരിക്കും നമുക്ക് ചുറ്റിനും ജീവിച്ചിരുന്ന ആളാണല്ലോ.' ലെന പറഞ്ഞു.