LEO - Glimpse of Harold Das 
Entertainment

ഹറോൾഡ് ദാസായി അർജുൻ; ലിയോ'യിലെ രണ്ടാമത്തെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ തരംഗം

വിഡിയോ പുറത്തിറങ്ങിയതോടെ റോളക്സിൻ്റെ കഥാപാത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സിനിമാ പ്രേമികൾ സോഷ്യൽ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുന്നത്

ദളപതി വിജയ് നായകനായെത്തുന്ന 'ലിയോ'യിലെ ആക്ഷന്‍ കിംഗ് അര്‍ജുനിൻ്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ. അർജുൻ സർജയുടെ പിറന്നാൾ പ്രമാണിച്ചാണ് ഇന്ന് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായിട്ടാണ് അർജുൻ സർജ എത്തുക.

വിഡിയോ പുറത്തിറങ്ങിയതോടെ റോളക്സിൻ്റെ കഥാപാത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സിനിമാ പ്രേമികൾ സോഷ്യൽ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുന്നത്. അർജുനിനൊപ്പം മലയാളി താരം ബാബു ആന്റണിയും വിഡിയോയിൽ കാണാം.

നേരത്തെ ജൂലൈയിൽ സ​ഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിൻ്റെ ക്യാരട്കർ ഇൻട്രൊ വിഡിയോയും പുറത്തുവിട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീതം. ചിത്രം ഒക്ടോബർ 19ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ചിത്രത്തിൽ അർജുൻ സർജയെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു.

ഛായാഗ്രഹണ സംവിധായകന്‍: മനോജ് പരമഹംസ,ആക്ഷന്‍: അന്‍പറിവ്,എഡിറ്റര്‍: ഫിലോമിന്‍ രാജ്, കലാസംവിധാനം: എന്‍.സതീഷ് കുമാര്‍, നൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ : പല്ലവി സിംഗ്, ഏക ലഖാനി, പ്രവീണ്‍ രാജ, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, സൗണ്ട് ഡിസൈനര്‍: എസ് വൈ എന്‍ സി സിനിമ, ശബ്ദമിശ്രണം: കണ്ണന്‍ ഗണപത് പ്രൊഡക്ഷന്‍, കണ്‍ട്രോളര്‍: കെടിഎസ് സ്വാമിനാഥന്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാംകുമാര്‍ ബാലസുബ്രഹ്മണ്യന്‍,അസോസിയേറ്റ് ഡയറക്ടര്‍: സന്തോഷ് കൃഷ്ണന്‍, സത്യ, ഇമ്മാനുവല്‍ പ്രകാശ്, രോഹിത് സൂര്യ,കളറിസ്റ്റ്: ഗ്ലെന്‍ കാസ്റ്റിഞ്ഞോ അസിസ്റ്റന്റ് കളറിസ്റ്റ്: നെസിക രാജകുമാരന്‍, ഡി.ഐ :ഇജീന്‍. എന്നിവരാണ് ചിത്രത്തിൻ്റെ മറ്റു അണിയറപ്രവര്‍ത്തകര്‍.

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

വനിതാ കർഷകർക്ക് ഡ്രോൺ പരിശീലനം; തമിഴ്നാട് സർക്കാരിന്‍റെ 'വെട്രി വാൻമകൾ' പദ്ധതി

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി