"എന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം പറയാൻ തുടങ്ങിയത്"; പ്രണയകഥ പറഞ്ഞ് റിമി ടോമി

 
Entertainment

"എന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം പറയാൻ തുടങ്ങിയത്"; പ്രണയകഥ പറഞ്ഞ് റിമി ടോമി

വിവാഹത്തിന് തന്‍റെ വീട്ടിൽ നിന്ന് 10 പേർ മാത്രമായിരിക്കും പങ്കെടുക്കുക.

Entertainment Desk

ജിം ട്രെയിനർ ലിബിൻ മാത്യുവുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിച്ച് റിമി ടോമി. വിവാഹത്തിനായി മുംബൈയിലെത്തിയിരിക്കുകയാണ് റിമി. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വീട് പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയിലാണ് റിമി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ മുംബൈയിൽ വച്ചാണ് ലിബിനെ പരിചയപ്പെടുന്നത്. സഹോദരിക്കൊപ്പം കുറച്ചു കാലം മുംബൈയിൽ താമസിച്ചിരുന്നു. അക്കാലത്താണ് ബാന്ദ്ര വെസ്റ്റിൽ വീടു വാങ്ങിയത്. പരസ്പരം കാണും മുൻപേ തന്നെ ലിബിനെ കുറിച്ച് മനസിലാക്കിയിരുന്നു. എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞിരുന്നുവെന്നും റിമി പറയുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മുംബൈയിലെ ഡോംബിവ്‌ലിയിലാണ് ലിബിൻ ജനിച്ചു വളർന്നത്.

അതു കൊണ്ടാണ് അവിടെ വച്ച് വിവാഹം നടത്തുന്നത്. എന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം സംസാരിക്കാൻ തുടങ്ങിയത്. വിവാഹത്തിനു ശേഷം ബാന്ദ്രയിലെ വീട്ടിലായിരിക്കും സെറ്റിൽ ആകും. ഈ ഫ്ലാറ്റ് ജീവിതത്തിലെ ഒരു വലിയ നേട്ടം തന്നെയാണെന്നും റിമി പറയുന്നു.

വിവാഹത്തിന് തന്‍റെ വീട്ടിൽ നിന്ന് 10 പേർ മാത്രമായിരിക്കും പങ്കെടുക്കുക. അമ്മയും സഹോദരിയും സഹോദരൻ റിങ്കുവും ഭാര്യ മുക്തയും അവരുടെ മക്കളും മുംബൈയിലെത്തും.