കല്യാണിയും പ്രണവും

 
Entertainment

"പ്രണവിന്‍റേയും കല്യാണിയുടേയും വിവാഹത്തിനായി കാത്തിരിക്കുന്നു": മറുപടിയുമായി ലിസി

വിഷു ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് കമന്‍റുമായി എത്തുന്നത്

Manju Soman

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവതാരജോഡികളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ ഒന്നിച്ചതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാവും എന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് കല്യാണി തന്നെ തള്ളിയിരുന്നു. ഇപ്പോൾ‌ ഇതേ ചോദ്യത്തിന് ലിസി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

വിഷു ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് കമന്‍റുമായി എത്തുന്നത്. എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഏവർക്കും ഐശ്വര്യപൂർണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.- ലിസി കുറിച്ചു.

അതിനു താഴെ കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്‍റ്. അത് തെറ്റായ വാർത്തയാണ് എന്നായിരുന്നു ലിസിയുടെ മറുപടി. ആളുകളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി കടന്നു തയറുന്നത് ശരിയല്ല എന്ന് വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും

സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി 20 വർഷമായി ഉയർത്തി

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ