ചിത്രത്തിൽ നിന്ന്

 

file

Entertainment

'റോസാപ്പൂ കൈയിൽ തുപ്പാക്കി വിളയാട്ടം'; ലോകേഷിന്‍റെ ഡിസി ബോക്സ് ഓഫിസിൽ തകർത്തോ?

ഓഗസ്റ്റ് 7ന് തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്

Aswin AM

ക‍്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിനു ശേഷം അരുൺ മതേശ്വരന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിസി. സംവിധായകനായ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത‍്യേകതയും ഡിസിക്കുണ്ട്.

ഗോദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ വാമിഖ ഖബ്ബിയാണ് ഡിസിയിലെ നായിക. ഇപ്പോഴിതാ ഓഗസ്റ്റ് 7ന് തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.

പ്രമുഖ ട്രാക്കർമാരായ സാക് നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ 43.90 കോടി രൂപ ഡിസി സ്വന്തമാക്കിയെന്നാണ് പറയുന്നത്. നാലു ദിവസം കൊണ്ട് ഇന്ത‍്യയിൽ നിന്നും മാത്രമായി 30.65 കോടി രൂപ നേടാനും ചിത്രത്തിന് സാധിച്ചു.

സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ ലോകേഷ് ദേവദാസ് എന്ന കഥാപാത്രത്തെയും വാമിഖ ചന്ദ്ര എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമെന്നാണ് സോഷ‍്യൽ മീഡിയയിലെ പ്രേക്ഷക പ്രതികരണങ്ങൾ. വരും ദിവസങ്ങളിൽ ചിത്രത്തിന് കൂടുതൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്