ചിത്രത്തിൽ നിന്ന്

 
Entertainment

ദേവദാസായി ലോകേഷ്, സംഗീതം അനിരുദ്ധ്; 'ഡിസി' ട്രെയിലർ പുറത്തിറങ്ങി

ഗോദയിലൂടെ മലയാള മനസിൽ ഇടം പിടിച്ച വാമിഖ ഖബ്ബിയാണ് നായികയായെത്തുന്നത്

Aswin AM

അരുൺ മതേശ്വരന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഡിസി. കൈതി, വിക്രം, ലിയോ തുടങ്ങി ഹിറ്റ് ചിത്രങ്ങൾ‌ ഒരുക്കിയ ലോകേഷ് കനകരാജാണ് ഡിസിയിലെ നായകൻ.

ഗോദയിലൂടെ മലയാള മനസിൽ ഇടം പിടിച്ച വാമിഖ ഖബ്ബിയാണ് നായികയായെത്തുന്നത്. 3 മിനിറ്റ് 14 സെക്കൻഡ് ദൈർഘ‍്യമുള്ള ചിത്രത്തിന്‍റെ ട്രെയിലർ‌ അണിയറ പ്രവർ‌ത്തകർ പുറത്തുവിട്ടു.

അനിരുദ്ധ് സംഗീതം കൈകാര‍്യം ചെയ്യുന്ന ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അവതരിപ്പിക്കുന്നത്. വയലൻസിന്‍റെ അതിപ്രസരമുള്ള ട്രെയിലറിൽ അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതം ശ്രദ്ധ നേടുകയാണ്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ