സൗബിന്‍റെ മാലാഖയായി നമിത; ഇടവേളയ്ക്കു ശേഷം ഔസേപ്പച്ചന്‍റെ ഈണം  
Entertainment

സൗബിന്‍റെ മാലാഖയായി നമിത; ഇടവേളയ്ക്കു ശേഷം ഔസേപ്പച്ചന്‍റെ ഈണം|Video

വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തിൽ ഇമ്പമാർന്ന ഗാനം പുറത്തു വിട്ട് മച്ചാന്‍റെ മാലാഖ സിനിയുടെ അണിയറപ്രവർത്തകർ.

കരിവള ചിമ്മിയ പോലെയൊരാൾ...

കയറിയ വാതിൽപ്പടിയോരം

ഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?

തികഞ്ഞ നാടൻ പാട്ടിന്‍റെ ഈണത്തിൽ വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തിൽ ഇമ്പമാർന്ന ഗാനം പുറത്തു വിട്ട് മച്ചാന്‍റെ മാലാഖ സിനിയുടെ അണിയറപ്രവർത്തകർ. ബോബൻ സാമുവലാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിന്‍റോ സണ്ണിയുടെവരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഈ ഗാനം മിനിറ്റുകൾ കൊണ്ട് വൈറലായി. വലിയ ഇടവേളക്കുശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചന്‍റെ ഒരു ഗാനം ഇപ്പോൾ ഇത്രയും വൈറലായിരിക്കുന്നത്.

അബാം മൂവീസിന്‍റെ ബാനറിൽ ഷീലുഏബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്.

ഒരു ബസ് യാത്രയുടെ ദൃശ്യങ്ങളോടെ തനി ഗ്രാമീണ ജീവിതത്തിന്‍റെഒരു നേർക്കാഴ്ച്ച കൂടി ഈ ഗാനരംഗത്തിലൂടെ കാട്ടിത്തരുന്നു.

ഭർത്താവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിന്‍റെയും ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബ ബന്ധത്തിന്‍റെ ആർദ്രത വരച്ചുകാട്ടുകയാണ് ഈ ചിത്രത്തിലൂടെ.

സൗബിൻ ഷാഹിറും, നമിതാ പ്രമോദുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ.യു , ലാൽ ജോസ്, വിനീത് തട്ടിൽ, രാജേഷ് പറവൂർ,ശാന്തി കൃഷ്ണ. ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ, അഞ്ജനാ അപ്പുക്കുട്ടൻ, ബേബി ആവണി, , ബേബി ശ്രയ ഷൈൻ, നിതാ പ്രോമി സിനി വർഗീസ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജാക്സൺ ആന്‍റണിയുടെ കഥക്ക് അജീഷ്. പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.

ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് - രതീഷ് രാജ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് ഫെബ്രുവരി 27ന് പ്രദർശനത്തിനെത്തും.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

പത്തു മില്ലി ലിറ്റർ മദ‍്യം കൈവശം വച്ചതിന് യുവാവ് ജയിലിൽ കഴിഞ്ഞത് ഒരാഴ്ച; പൊലീസിന് കോടതിയുടെ വിമർശനം

"സ്വകാര്യ ബസുകൾ എത്ര വേണമെങ്കിലും പണി മുടക്കിക്കോളൂ"; കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ജിതേഷ് ശർമ നയിക്കും, വൈഭവ് സൂര‍്യവംശി ഉൾപ്പടെ യുവ താരങ്ങൾ; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമായി