മാധവ് സുരേഷും സൈജു കുറുപ്പും ഷൈനും ഒന്നിക്കുന്നു; അങ്കം അട്ടഹാസം മേയ് 8ന് തിയെറ്ററിൽ

 
Entertainment

മാധവ് സുരേഷും സൈജു കുറുപ്പും ഷൈനും ഒന്നിക്കുന്നു; അങ്കം അട്ടഹാസം മേയ് 8ന് തിയെറ്ററിൽ

ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.

Entertainment Desk

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന് റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന സിനിമയിൽ തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് പറയുന്നത്. കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.

മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

സുജിത്ത് എസ്. നായർ ആണ് സംവിധായകൻ.‌ബാനർ -ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ, ഛായാഗ്രഹണം ശിവൻ എസ്. സംഗീത്, രചന സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് പ്രദീപ് ശങ്കർ, പിആർഒ അജയ് തുണ്ടത്തിൽ.

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യ വുമായി ഐഎംഎ

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ

'സുമതി വളവ്' സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; സിനിമയുടെ കളക്ഷൻ പരിശോധിക്കും

മന്തി പോസ്റ്ററിൽ‌ ശ്രീകൃഷ്ണന്‍റെ ചിത്രം; അറബിക് റസ്റ്റോറന്‍റുകൾക്കെതിരേ പരാതിയുമായി ബിജെപി

പതിനേഴുകാരനെ പീഡിപ്പിച്ചു; 36 കാരിക്കെതിരേ പോക്സോ കേസ്