മലൈക അറോറയും അർഫാനും
മകന് പിറന്നാൾ ആശംസകളുമായി ബോളിവുഡ് സുന്ദരി മലൈക അറോറ. മകൻ അർഹാൻ ഖാനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് മലൈറ പിറന്നാൾ ആശംസകൾ കുറിച്ചത്. മലൈകയുടെ പിറന്നാൾ ആശംസകളേക്കാൾ ആരാധകരുടെ ശ്രദ്ധ നേടിയത് അർഹാന്‍റെ മറുപടിയാണ്.
'മമ്മാ, നിങ്ങൾക്കുവേണ്ടി ഈ ലോകം തന്നെ ഞാൻ കത്തിക്കും'- എന്നാണ് അർഹാൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്‍റിന് താഴെ മറുപടിയുമായി എത്തിയത്. ഇങ്ങനെയൊക്കെ പറഞ്ഞാൽ കേസ് വരും എന്നായിരുന്നു ഒരാളുടെ കമന്‍റ്. പിറന്നാളിന് നല്ല കാര്യങ്ങൾ പറയണമെന്നും ഉപദേശിക്കുന്നവരുമുണ്ട്. എന്നാൽ രസകരമായാണ് മലൈക മകന് മറുപടി നൽകിയത്. സോ ഫിൽമി എന്നാണ് ചിരിക്കുന്ന ഇമോജിയോടെ മലൈക കുറിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് അർഹാൻ. മലൈകയും മകന്‍റെ പോസ്റ്റുകൾക്കുതാഴെ കമന്‍റുമായി എത്താറുണ്ട്. മലൈകയുടെയും നടൻ അർബാസ് ഖാന്‍റെയും മകനാണ് അർഹാൻ ഖാൻ. 2017ൽ ദമ്പതികൾ വേർപിരിഞ്ഞിരുന്നു. അർഹാനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളും അമ്മാവനായ സൽമാൻ ഖാനുമെല്ലാം പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.