രൺബീർ കപൂർ, സായ് പല്ലവി, യഷ്

 
Entertainment

മലർ മിസ്സിന് ഡാൻസ് മാത്രമല്ല പാട്ടും അറിയാം; ആസ്വദിച്ച് പാടി സായ് പല്ലവി, താളം പിടിച്ച് രൺബീറും യഷും|Video

വളരെ അനായാസമായും മനോഹരമായും പുഞ്ചിരിച്ചു കൊണ്ടാണ് സായ് പല്ലവി പാട്ടു പാടി അവസാനിപ്പിച്ചത്.

Entertainment Desk

നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല പാട്ട് പാടാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് സായ് പല്ലവി. ബിഗ്ബജറ്റ് ചിത്രം രാമായണയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സായ് പല്ലവി കൃഷ്ണ ഭജൻ പാടിയത്.

രൺബീർ കപൂറും യഷും പങ്കെടുത്ത ചടങ്ങിനിടെ അവതാരകൻ സായ് പല്ലവിയോട് പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഘന ഘന നീല വദന അതിസുന്ദര എന്ന ഭജൻ ആണ് സായ് പല്ലവി പാടിയത്. ചിരിച്ചു കൊണ്ട് രൺവീറും താളം പിടിച്ച് യഷും ഗാനം ആസ്വദിച്ചു. വളരെ അനായാസമായും മനോഹരമായും പുഞ്ചിരിച്ചു കൊണ്ടാണ് സായ് പല്ലവി പാട്ടു പാടി അവസാനിപ്പിച്ചത്.

രാമായണയിൽ രാമനായി രൺബീറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് എത്തുന്നത്. ലക്ഷ്മണനായി രവി ദുബെ, ശൂർപ്പണഖയായി രാകുൽ പ്രീത് എന്നിവരും അഭിനയിക്കുന്നുണ്ട്.