മല്ലിക സുകുമാരൻ

 
Entertainment

ശ്വേതയ്‌ക്കൊപ്പം; ‌മല്ലിക സുകുമാരൻ 'അമ്മ' അംഗത്വം രാജിവച്ചു

തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര‍്യം അറിയിച്ചത്

Aswin AM

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്നും രാജി പ്രഖ‍്യാപിച്ച് മല്ലിക സുകുമാരൻ. തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര‍്യം അറിയിച്ചത്. അമ്മയുടെ മുൻ പ്രസിഡന്‍റായ നടി ശ്വേത മേനോന് പിന്തുണ പ്രഖ‍്യാപിച്ചുകൊണ്ടാണ് മല്ലിക സുകുമാരൻ‌ രാജി വച്ചത്.

സ്നേഹപൂർവം പടിയിറങ്ങുന്നു... 'അമ്മ'യിൽ നിന്നും... സത‍്യത്തിനൊപ്പം... ന‍്യായത്തിനൊപ്പം... ശ്വേതയ്ക്കൊപ്പം. അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് മല്ലിക സുകുമാരനെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മല്ലിക സുകുമാരനും സംഘടന വിട്ടത്.

സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയവർ വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിച്ചിരുന്നില്ല. റിപ്പോർട്ടിൽ വ‍്യക്തത കുറവുണ്ടെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ കൃത‍്യങ്ങൾ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അംഗങ്ങൾ വാർഷിക റിപ്പോർട്ട് പാസാക്കാൻ വിസമ്മതിച്ചത്.

മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം: രാജീവ് ചന്ദ്രശേഖർ

ചാരവൃത്തി; ബംഗാളിൽ പാക് പൗരൻ അറസ്റ്റിൽ

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

ആട് മേയ്ക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്

കൂറ്റൻ വാട്ടർ ടാങ്കിൽ ഇറങ്ങിയ നാലു പേർ ബോധരഹിതരായി; രണ്ടു പേർ മരിച്ചു