മമിത ബൈജു

 
Entertainment

സോഷ‍്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നു: മമിത ബൈജു

സമൂഹമാധ‍്യമങ്ങളിലൂടെ പങ്കുവച്ച രണ്ടുവരി കുറിപ്പിലാണ് ഇക്കാര‍്യം മമിത അറിയിച്ചത്

Aswin AM

സോഷ‍്യൽ മീഡിയയിൽ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നുവെന്ന് മലയാള നടി മമിത ബൈജു. സമൂഹമാധ‍്യമങ്ങളിലൂടെ പങ്കുവച്ച രണ്ടുവരി കുറിപ്പിലാണ് ഇക്കാര‍്യം മമിത അറിയിച്ചത്.

എല്ലാ സോഷ‍്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നുവെന്നായിരുന്നു നടിയുടെ പ്രഖ‍്യാപനം. തന്‍റെ ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവരം ടീം അറിയിക്കുമെന്നും നടി വ‍്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ എന്തിനാണ് സോഷ‍്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന കാര‍്യം നടി ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ദ റൗട്ട് എന്ന സെലിബ്രിറ്റി മാനേജ്മെന്‍റ് കമ്പനിയാണ് മമിതയുടെ സോഷ‍്യൽ മീഡിയ അക്കൗണ്ട് കൈകാര‍്യം ചെയ്യുന്നതെന്നാണ് വിവരം.

നേരത്തെ ഐശ്വര‍്യ ലക്ഷ്മിയും കയാദു ലോഹറും സോഷ‍്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാന തീരുമാനവുമായി മമിതയും രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ