നിഷ സാരംഗ്

 
Entertainment

'മരിച്ച ശേഷവും അച്ഛന്‍റെ ആത്മാവിന്‍റെ കരുതലുണ്ടായിരുന്നു'; അനുഭവം പങ്കുവച്ച് നടി നിഷ സാരംഗ്

അച്ഛൻ മരിക്കുന്നത് വരെ തനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നുവെന്ന തോന്നലുണ്ടായിരുന്നുവെന്നും നടി പറയുന്നു

Entertainment Desk

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് നിഷ സാരംഗ്. 1999 മുതൽ അഭിനയ രംഗത്ത് സജീവമായ താരം തന്‍റെ പിതാവിനെ പറ്റിയുള്ള ഓർമകൾ പങ്കുവച്ചിരിക്കുക‍യാണ്.

അച്ഛൻ മരിക്കുന്നത് വരെ തനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നുവെന്ന തോന്നലുണ്ടായിരുന്നുവെന്നും പ്രേക്ഷകർ‌ അറിയുന്നതിന് മുൻപ് തനിക്കൊരു ജീവിതമുണ്ടെന്നും ആ കാലഘട്ടത്തിലാണ് താൻ ഏറ്റവും സ്ട്രഗിൾ ചെയ്തതെന്നും നടി പറയുന്നു.

മരിച്ച ശേഷവും അച്ഛന്‍റെ ആത്മാവിന്‍റെ കരുതൽ തനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞ നിഷ താനൊന്ന് വീണു പോയാൽ താങ്ങാനുള്ള ആ‍ളായിരുന്നു തന്‍റെ അച്ഛനെന്ന് കൂട്ടിച്ചേർത്തു.

തന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് അച്ഛന് ഇഷ്ടമല്ലെന്നും താൻ ചെയ്യുന്ന നല്ല കാര‍്യങ്ങളെ പുകഴ്ത്തുന്ന ആളായിരുന്നുവെന്നും ആ പിന്തുണ ഇല്ലാതായതോടെയാണ് താൻ രക്ഷപ്പെട്ടതെന്നും നിഷ സാരംഗ് പറഞ്ഞു. പിതാവിന്‍റെ മരിച്ച് 7 ദിവസത്തിന് ശേഷം കൈരളി ടി അടുക്കളപ്പുറം എന്ന പ്രോഗാം ചെയ്യാൻ തന്നെ വിളിച്ചെന്നും ഒരാഴ്ചയ്ക്കകം ജീവൻ ടിവിയിൽ നിന്നും വിളിയെത്തിയെന്നും അതിനു ശേഷം ജീവിതം മാറിയെന്നുമാണ് നിഷ പറയുന്നത്.