മമിത ബൈജു
തെന്നിന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ട നായികയായി മാറുകയാണ് മലയാളിയായ മമിത ബൈജു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന നിവിൻ പോളി ചിത്രം സൂപ്പർ ഹിറ്റായതോടെ മലയാളത്തിൽ മമിതയുടെ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. ജന നായകനിലൂടെ വിജയ്ക്കൊപ്പവും വിശ്വനാഥൻ ഐആൻഡ് സൺസ് എന്ന സിനിമയിലൂടെ സൂര്യക്കൊപ്പവും മമിത ബിഗ് സ്ക്രീനിലെത്തി. എന്നാൽ തന്‍റെ യഥാർഥ പേര് നമിത എന്നായിരുന്നുവെന്നാണ് താരം മുൻപ് വെളിപ്പെടുത്തിയത്.
പക്ഷേ സ്കൂളിൽ പേര് ചേർത്തപ്പോൾ ചെറിയൊരു തെറ്റ് പറ്റി. അങ്ങനെ നമിത മമിതയായി മാറി. എന്തായാലും ആ പേര് മാറ്റം മമിതയ്ക്ക് അനുഗ്രഹമായെന്നാണ് നിർമാതാവായ ആലപ്പി അഷറഫ് പറയുന്നു.
മലയാളത്തിലും തമിഴിലും നമിത എന്ന പേരുള്ള നടിമാരുണ്ട്. അതു കൊണ്ടു തന്നെ മമിത എന്ന പേര് യാദൃച്ഛികമായി ലഭിച്ചതാണെങ്കിലും അതനുഗ്രഹമായെനനാണ് ആലപ്പി അഷറഫ് പറയുന്നത്.