സലിം കുമാരർ, മമ്മൂട്ടി 

 
Entertainment

"നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ് സലിം, തീരാത്ത സങ്കടം സഹോദരാ": വേദനയോടെ മമ്മൂട്ടി

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ദുഃഖം പങ്കുവച്ചത്

Manju Soman

നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സലിം കുമാർ ഇപ്പോൾ കരയിപ്പിക്കുകയാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം.’- മമ്മൂട്ടി കുറിച്ചു

ശനിയാഴ്ച രാത്രിയിലാണ് സലിം കുമാർ വിടപറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ഏറെ നാളായി കരൾ രോഗ ബാധിതനായിരുന്നു. പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ചിരിയുടെ 'മണവാളൻ' മടങ്ങുന്നു; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

സലിം കുമാർ അന്തരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

വന‍്യജീവി ആക്രമണം: പരിഹാരത്തിന് രണ്ട് വർഷമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പിണറായി വിജയൻ