മമ്മൂട്ടി

 
Entertainment

"നമ്മുടെ രാജ്യത്തിന്‍റെ ശരിക്കുള്ള നിധി യുവാക്കളാണ്, അവരെ കേൾക്കുകയും സംരക്ഷിക്കുകയും വേണം"; പിന്തുണച്ച് മമ്മൂട്ടി

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം

Namitha Mohanan

ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് പിന്തുണയേറുകയാണ്. ഇപ്പോഴിതാ വിദ്യാർഥി സമരത്തിന് പിന്തുണയറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടിയും രംഗത്തെത്തി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

"നമ്മുടെ രാജ്യത്തിന്‍റെ ശരിക്കുള്ള നിധി യുവാക്കളാണ്. അവരുടെ ശബ്​ദം കേൾക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം" എന്നുമാണ് മമ്മൂട്ടി കുറിച്ചത്.

മുൻപ് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. "ചില വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാന്‍ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി