ലോ ആൻഡ് ഓർഡർ

 
Entertainment

രഞ്ജിത് ചിത്രത്തിന്‍റെ ടൈറ്റിൽ മമ്മൂട്ടി പ്രകാശനം ചെയ്തു

രഞ്ജിത് സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്നർ ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു

Entertainment Desk

രഞ്ജിത് സംവിധാനം ചെയ്യുന്ന മാസ് എന്‍റർടെയ്നർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു പേരിട്ടു. നടൻ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ എ.ജി. പ്രേമചന്ദ്രനും മഹ സുബൈറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഉദയ്കൃഷ്‌ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. വൻമുതൽമുടക്കിൽ തൊണ്ണൂറ് ദിവസത്തോളം വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കി. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമയും അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ. ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ