മമ്മൂട്ടി, നസീറുദ്ദീൻ ഷാ

 
Entertainment

ഇന്ത്യൻ സിനിമയിലെ രണ്ട് അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന 'ഓം'

32 വർഷത്തിന് ശേഷം മമ്മുട്ടിയും നസീറുദ്ദീൻ ഷായും ഒരുമിക്കുന്ന ചിത്രമായിരിക്കും ഓം

Aswin AM

രാജ്കുമാർ പെരിയസ്വാമിയുടെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഓം. തമിഴ് നടൻ ധനുഷും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ബോളിവുഡിലെ ഏക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നസീറുദ്ദീൻ ഷായും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇതോടെ 32 വർഷത്തിന് ശേഷം മമ്മുട്ടിയും നസീറുദ്ദീൻ ഷായും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഓം. ടി.വി. ചന്ദ്രന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

8 വർഷത്തിന് ശേഷം മമ്മുട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത‍്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം പുറത്തിറങ്ങുന്നത്. ദി ബ്ലഡ് വുഡ് എന്നാണ് ആദ‍്യ ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷിന്‍റെ വണ്ടർ ബാർ ഫിലിംസ് ആർ ടേക്ക് സ്റ്റുഡിയോസുമായി കൈകോർത്താണ് ചിത്രം നിർമിക്കുന്നത്.

സായ് പല്ലവി, ശ്രീലീല എന്നിവർ ഈ പാൻ ഇന്ത‍്യൻ ചിത്രത്തിൽ നിർണായക വേഷം കൈകാര‍്യം ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ സായ് അഭയങ്കറാണ് സംഗീതം പകരുന്നത്. ധനുഷിന്‍റെ 55ാം ചിത്രം കൂടിയാണിത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ