മഞ്ജു പത്രോസ്

 
Entertainment

‘ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ല, ആണുങ്ങൾ മാത്രം പോരാ; 399 രൂപയ്ക്ക് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് മഞ്ജു പത്രോസ്

ഇതുവരെ പത്തോളം പേർ നടിയുടെ അക്കൗണ്ടിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

Aswin AM

മമ്മൂട്ടി നായകനായി എത്തിയ ഉട്ടോപ‍്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയും മറ്റു അനവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ നടിയാണ് മഞ്ജു പത്രോസ്. തുടർന്ന് ബിഗ് ബോസിലും സീരിയലുകളിലും മഞ്ജു അഭിനയിച്ചു.

ഇപ്പോൾ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചെന്ന് വ‍്യക്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം സമൂഹമാധ‍്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലാണ് നടി ഇക്കാര‍്യം വെളിപ്പെടുത്തിയത്. 399 രൂപയാണ് സബ്സ്ക്രിപ്ഷൻ തുക.

ഇതുവരെ പത്തോളം പേർ നടിയുടെ അക്കൗണ്ടിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇക്കാര‍്യം പറ‍യാൻ ചമ്മലാണെന്ന് പറഞ്ഞാണ് നടിയുടെ വിഡിയോ ആരംഭിക്കുന്നത്. സ്ബ്സ്ക്പിപ്ഷൻ ആരംഭിക്കുമ്പോൾ താൻ എന്തോ മോശം കാര‍്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതു പോലെ തോന്നുവെന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ ഇതിൽ ഉണ്ടാവില്ലെന്നും മഞ്ജു വ‍്യക്തമാക്കി. പറ്റുന്നവർ സബ്സ്ക്രൈബ് ചെയ്യണമെന്നു പറഞ്ഞ മഞ്ജു ആണുങ്ങൾ മാത്രം പോരാ പെണ്ണുങ്ങളും വേണമെന്നു കൂട്ടിച്ചേർത്തു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമണം; 17കാരൻ പിടിയിൽ

ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം

കേരള പൊലീസിന് അഭിമാന നേട്ടം; രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ കേരളത്തിൽ നിന്ന് 3 പേർ