കുഞ്ഞാറ്റയുടെ ആദ്യ സിനിമ; വൈകാരിക കുറിപ്പുമായി മനോജ് കെ. ജയൻ
ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രമാണ് ‘പ്രിയതമൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിന് പിന്നാലെ മകളുടെ സിനിമയെ കുറിച്ച് വൈകാരിക കുറിപ്പുമായി മനോജ് കെ. ജയൻ.
"ഒത്തിരി സന്തോഷമുള്ള ദിവസം. എന്റെ പ്രിയപുത്രി കുഞ്ഞാറ്റയുടെ ആദ്യ സിനിമ ഇന്ന് ഷൂട്ട് തുടങ്ങി. മോളുടെ കുറെ നാളത്തെ ആ സ്വപ്നം ഇന്ന് യാഥാർഥ്യമാകുന്നു, Shreyanidhi creations ന്റെ ബാനറിൽ ശ്രീ സുനിൽകുമാർ നിർമ്മിക്കുന്ന, ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ശ്രീ റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന…
മലയാളത്തിലെ യുവനിരയിലെ ഏറ്റവും talented actorsൽ ഒരാളായ ശ്രീനാഥ് ഭാസി നായകനാവുന്ന ‘പ്രിയതമ N’ എന്ന ഈ സിനിമ ഏറ്റവും വലിയ വിജയമാകാൻ പ്രാർഥിക്കുന്നു. പ്രിയമുള്ളവരായ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും, പ്രാർഥനയും, പ്രോത്സാഹനവും എന്റെ മോൾക്കും, ഈ സിനിമയ്ക്കും ഉണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു", എന്നാണ് മനോജ് കെ. ജയൻ പറഞ്ഞത്.