സിനിമകൾ കുറഞ്ഞു; മറാത്തി നടൻ തുഷാർ ജീവനൊടുക്കി

 
Entertainment

സിനിമകൾ കുറഞ്ഞു; മറാത്തി നടൻ തുഷാർ ജീവനൊടുക്കി

മൻ കസ്തൂരി രേ എന്ന ചിത്രത്തിൽ തേജസ്വി പ്രകാശിനൊപ്പം തുഷാർ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: മറാത്തി സിനിമാ നടൻ തുഷാർ ഘടി‌ഗാവോങ്കർ ജീവനൊടുക്കി. 32 വയസ്സായിരുന്നു. വെള്ളിയാഴ്ചയാണ് തുഷാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിമകൾ കുറഞ്ഞതു മൂലം കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. മൻ കസ്തൂരി രേ എന്ന ചിത്രത്തിൽ തേജസ്വി പ്രകാശിനൊപ്പം തുഷാർ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു.

ബാഹുബലി, സോമ്പിവിലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുസി മാസി യാരി എന്ന ഷോ സംവിധാനം ചെയ്തിരുന്നതും തുഷാർ ആയിരുന്നു. ഘണ്ടാ നാദ് പ്രൊഡക്ഷൻസ് എന്ന പരിൽ സ്വന്തമായി ബാനറുമുണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു