മീനാക്ഷി അനൂപ്

 
Entertainment

"എസ്എഫ്ഐയിലെ ആ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്"; തുറന്നു പറഞ്ഞ് മീനാക്ഷി

അവർ പറയുന്നതിൽ കാര്യമുണ്ടായിരിക്കും. അങ്ങനെ ഉള്ളവരെ എനിക്കിഷ്ടമാണ് എന്നാണ് മീനാക്ഷി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

Entertainment Desk

ബാലതാരമായിരുന്ന കാലം മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട താരമായിരുന്നു മീനാക്ഷി അനൂപ്. അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന കുറിപ്പുകളിലൂടെയാണ് മീനാക്ഷി ശ്രദ്ധേയയാകുന്നത്. ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ട ഒരു യുവ നേതാവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദിനെ തനിക്ക് വലിയ ഇഷ്ടമാണെന്ന് മീനാക്ഷി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. യൂത്തിൽ ഒരാളുണ്ട്, എസ്എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് , പേര് എം. ശിവപ്രസാദ് എന്നോ മറ്റോ ആണ്.

ആ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ സ്ഥിരമായി കേൾക്കുന്ന ആളാണ്. പാർട്ടിയേക്കാൾ ഉപരി കാര്യമുള്ള കാര്യങ്ങൾ സംസാരിക്കുന്ന നേതാവുണ്ടല്ലോ. അവർ പറയുന്നതിൽ കാര്യമുണ്ടായിരിക്കും. അങ്ങനെ ഉള്ളവരെ എനിക്കിഷ്ടമാണ് എന്നാണ് മീനാക്ഷി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങി നിരവധി സിനിമകളിൽ മീനാക്ഷി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ പ്രേക്ഷകർക്കും സുപരിചിതയാണ്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്