അമ്മ' നേതൃത്വം

 

file image

Entertainment

തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം; 'അമ്മ' നേതൃത്വത്തിനെതിരേ അവിശ്വാസ പ്രമേയം

സംഘടനക്കെതിരേ സാമ്പത്തിക ക്രമക്കേടും ആരോപിക്കുന്നുണ്ട്

Namitha Mohanan

കൊച്ചി: സിനിമാ സംഘടനയായ അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി അവിശ്വാസ പ്രമേയം തയാറാക്കി ഒരു വിഭാഗം. നേതൃത്വം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്നാണം ആവശ്യം.

സംഘടനക്കെതിരേ സാമ്പത്തിക ക്രമക്കേടും ആരോപിക്കുന്നുണ്ട്. ജനറൽ ബോഡിയുടെ കണക്ക് രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടില്ലെന്നാണ് ആരോപണം. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് സൗമ്യമായി പരിഹരിക്കാമായിരുന്നെന്നും എന്നാലത് ചെയ്തില്ലെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു.

Get updates on WhatsApp

ഇതിനിടെ അമ്മയിൽ നീതി നിഷേധമെന്ന് ആരോപിച്ച് ട്രഷറർ ഉണ്ണി ശിവപാൽ രംഗത്തെത്തി. സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിഡിയോ സന്ദേശമായാണ് ഉണ്ണി ശിവപാലിന്‍റെ പ്രതികരണം.

ഓഫിസ് സ്റ്റാഫിന്‍റെ പരാതിയിൽ തന്‍റെ ഭാഗം കേട്ടില്ലെന്നും തന്നെ നിർബന്ധിത അവധിയിൽ പറഞ്ഞയച്ചെന്നും ഉണ്ണി ശിവപാൽ‌ പറഞ്ഞു.

ജനറൽ ബോഡിയിൽ എല്ലാം തുറന്നുപറയുമെന്നും ഉണ്ണി ശിവപാൽ. സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോ എന്ന് നമുക്ക് നോക്കാമെന്നും അതിനു ശേഷം ചില കാര്യങ്ങൾ തനിക്ക് പറഞ്ഞെ മതിയാകൂ എന്നും ഉണ്ണി ശിവപാൽ വാട്സാപ്പ് വീഡിയോയിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

ബെംഗളൂരുവിൽ അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരേ കർശന നടപടി; 263 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ദുബായിൽ വി.എസ്. അച്ചുതാനന്ദൻ അനുസ്മരണയോഗം നടത്തി

കൂട്ടം യുഎഇയുടെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ഒക്റ്റോബർ 25ന്

പാം ഓയിൽ ഉപയോഗിച്ച് വ്യാജ നെയ്യ് നിർമാണം; ഗുജറാത്തിൽ 1.67 കോടിയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു