ഋതഭരി ചക്രവർത്തി

 
Entertainment

"ആണുങ്ങൾക്ക് മെലിഞ്ഞ സ്ത്രീകളെ കാണാനാണ് ഇഷ്ടം"; തടി കൂടിയതോടെ അവസരങ്ങൾ നഷ്ടപ്പെട്ടെന്ന് നടി

ആരോഗ്യ പ്രശ്നങ്ങൾ മൂലം നാലു ശസ്ത്രക്രിയകൾ ചെയ്തതിനു പിന്നാലെ 15 കിലോയോളം ഭാരമാണ് ഋതഭരിക്ക് വർധിച്ചത്.

Entertainment Desk

ശരീരം തടിച്ചതോടെ സിനിമയിൽ അവസരങ്ങൾ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ഋതഭരി ചക്രവർത്തി. ആരോഗ്യ പ്രശ്നങ്ങൾ മൂലം നാലു ശസ്ത്രക്രിയകൾ ചെയ്തതിനു പിന്നാലെ 15 കിലോയോളം ഭാരമാണ് ഋതഭരിക്ക് വർധിച്ചത്. അതു വരെയും ഋതഭരിയെ ആരാധിച്ചവർ പിന്നീടവരെ ശരീരഭാരത്തിന്‍റെ പേരിൽ ട്രോൾ ചെയ്യാൻ തുടങ്ങി.

എനിക്ക് തടി കൂടിയതിനെ എന്തോ കുറ്റം പോലെയാണ് ആളുകൾ എടുത്തിരിക്കുന്നത്. ഞാനെന്തോ മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിച്ചതു പോലെ. തുടക്ക കാലത്ത് ശസ്ത്രക്രി‌യകളുടെ ഭാഗമായാണ് തടി കൂടിയത്. ആ സമയത്ത് കഴിച്ചിരുന്ന ചില മരുന്നുകൾ തടി വയ്ക്കാൻ കാരണമായി. പക്ഷേ 2023 ൽ ഫത്താഫത്തി എന്ന സിനിമയ്ക്കു വേണ്ടിയാണ് താൻ 15 കിലോ ഭാരം കൂട്ടിയതെന്ന് നടി പറയുന്നു.

ആ സിനിമയിൽ എപ്പോഴും തന്‍റെ ശരീരത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്ന തടിച്ച സ്ത്രീയുടെ കഥാപാത്ര‌ത്തെയാണ് ഋതഭരി അവതരിപ്പിച്ചിരുന്നത്. അഭിനയത്തിന്‍റെ തുടക്കകാലത്ത് തനിക്ക് വേണ്ടത്ര ശരീരഭാരം ഉണ്ടായിരുന്നില്ല. ഇത്രയും ഭാരക്കുറവിൽ തുടരെ തുടരെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കില്ലെന്നാണ് അന്ന് ഡോക്റ്റർ പറഞ്ഞത്. ഭാരം കൂടിയതിൽ പിന്നെ എനിക്ക് അവസരങ്ങൾ നഷ്ടമായിത്തുടങ്ങി. പുരുഷന്മാർക്ക് എപ്പോഴും മെലിഞ്ഞ സ്ത്രീകളെ കണ്ടു കൊണ്ടിരിക്കാനാണ് ഇഷ്ടം. അവരുടെ അഭിപ്രായമാണ് പ്രധാന അഭിപ്രായമായി മാറുന്നതെന്നാണ് മറ്റൊരു ദുഃഖകരമായ യാഥാർഥ്യം എന്നും ഋതഭരി പറയുന്നു.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ