ന്യൂയോർക്കിൽ സ്പൈഡർമാനെ തെരഞ്ഞ് മെസി, ഹിറ്റായി വിഡിയോ

 
Entertainment

ന്യൂയോർക്കിൽ സ്പൈഡർമാനെ തെരഞ്ഞ് മെസി, ഹിറ്റായി വിഡിയോ

സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ പുതിയ പ്രമോയാണ് ഹിറ്റാകുന്നത്

പുതിയ സ്പൈഡർമാൻ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇപ്പോൾ ഹിറ്റാകുന്നത് സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ പുതിയ പ്രമോയാണ്. ഫുട്ബോളിലെ സൂപ്പർതാരം ലയണൽ മെസിയാണ് പ്രമോ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ന്യൂയോർക്കിൽ സ്പൈഡർമാനെ തെരഞ്ഞുനടക്കുന്ന ആരാധകനായാണ് മെസി എത്തുന്നത്.

പീറ്റർ പാർക്കറായി എത്തുന്ന ടോം ഹോളണ്ടിലാണ് വിഡിയോ ആരംഭിക്കുന്നത്. ഒരു കോഫി ഷോപ്പിൽ ഇരുന്ന് ആരോടോ ഫോണിലൂടെ തന്‍റെ ജീവിതത്തിലെ പ്രശ്നങ്ങൾ പറയുന്ന പീറ്റർ പാർക്കറിനെയാണ് കാണുന്നത്. ഈ കോഫി ഷോപ്പിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുകയാണ് മെസി. മെസിയെ കണ്ട് സന്തോഷവാനായി പരിചയപ്പെടാനെത്തുന്ന പീറ്റർ പാർക്കറിനോട് മെസി സ്പൈഡർമാനെക്കുറിച്ച് അന്വേഷിക്കുകയാണ്.

സ്പൈഡർമാനെ ഫോണിലെ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് അദ്ദേഹം ഇവിടെ എത്തിയതെന്നും പറയുന്നു. ഇത് കേട്ടതോടെ പീറ്റർപാർക്കർ സ്പൈഡർമാനായി വേഷം മാറി എത്തുകയാണ്. തുടർന്ന് ഇരുവരും ന്യൂയോർക്ക് സിറ്റിയിലൂടെ പറക്കുന്നത് കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. 40 സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോ സോണി പിക്ചേഴ്സ് എന്‍റർടെയ്ൻമെന്‍റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഫുട്ബോൾ‌ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്നതാണ് വിഡിയോ. ജൂലൈ 30നാണ് ചിത്രം തിയറ്ററിലെത്തുന്നത്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...

സ്പായുടെ മറവിൽ പെൺവാണിഭം; മാനേജർ അറസ്റ്റിൽ, 4 സ്ത്രീകളെ രക്ഷപ്പെടുത്തി

സംഘടനയ്ക്ക് അപകീർത്തി: ശ്രീശാന്തിന്‍റെ വിലക്ക് നീക്കി

പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന പദ്ധതിക്ക് തുടക്കം; പക്ഷേ 26 ലക്ഷം പേരുടെ അപേക്ഷകൾ തള്ളി, കാരണമിതാണ്

"അയാൾക്ക് മുടിയില്ലായിരുന്നു, ആണുങ്ങളെ വെറുപ്പാണ്"; കൊല്ലപ്പെട്ട കേതനെ പരിഹസിച്ച ഡോക്റ്റർക്ക് സസ്പെൻഷൻ