മോഹൻലാൽ ചിത്രം അതിമനോഹരം സന്നിധാനത്ത് ഷൂട്ട് ചെയ്യാനാവില്ല; അനുമതി നിഷേധിച്ച് വനം വകുപ്പ്

 
Entertainment

മോഹൻലാൽ ചിത്രം അതിമനോഹരം സന്നിധാനത്ത് ഷൂട്ട് ചെയ്യാനാവില്ല; അനുമതി നിഷേധിച്ച് വനംവകുപ്പ്

ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്‍റെ നടപടി

Namitha Mohanan

പമ്പ: മോഹൻലാൽ തരുൺമൂർത്തി ചിത്രം അതിമനോഹരം സന്നിധാനത്ത് ഷൂട്ട് ചെയ്യുന്നതിന് അനുമതി നിഷേധിച്ച് വനം വകുപ്പ്. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമാണെന്ന് കാട്ടിയാണ് അനുമതി നിഷേധിച്ചത്.

എന്നാൽ പമ്പയിൽ ഷൂട്ടിങ്ങിന് അനുമതി നൽ‌കിയിട്ടുണ്ട്. പമ്പ വരെയുള്ള പ്രദേശം റാന്നി വനം വകുപ്പ് ഡിവിഷന് കീഴിലായതിനാൽ അവിടെ ഷൂട്ടിങ്ങ് നടത്താം. ചൊവ്വാഴ്ച അവിടങ്ങളിൽ ഷൂട്ടിങ് നടക്കും. ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് സിനിമയിൽ മോഹൻലാലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

പശ്ചിമ ബംഗാളിലെ ഹോട്ടലിൽ തീപിടിത്തം; 7 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്