വിവാഹാഘോഷത്തിൽ നിന്ന്

 
Entertainment

'വിളിച്ചതിൽ സന്തോഷം'; സംവിധായകൻ ബ്ലെസിയുടെ മകന്‍റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് ലാലേട്ടൻ

കഴിഞ്ഞ ദിവസമായിരുന്നു ബ്ലെസിയുടെ മകൻ അദിത് വിവാഹിതനായത്.

Aswin AM

സംവിധായകൻ ബ്ലെസിയുടെ മകന്‍റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം ലാലേട്ടൻ. തന്‍റെ ചലചിത്ര ജീവിതത്തിൽ മനോഹരമായ മൂന്നു ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസിയെന്നും തന്നെ വിളിച്ചതിലും എല്ലാവരെയും കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തന്‍റെ മകന്‍റെ വിവാഹം നടക്കുന്നതു പോലെയാണ് ബ്ലെസിയുടെ മകന്‍റെ വിവാഹമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

തന്മാത്ര, ഭ്രമരം, പ്രണ‍യം എന്നിങ്ങനെ മൂന്നു ചിത്രങ്ങളിലൂടെയാണ് ഇരുവരും ഒന്നിച്ചത്. തന്മാത്രയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ബ്ലെസിയുടെ മകൻ അദിത് വിവാഹിതനായത്. മീരാ ജാസ്മിൻ, ദിലീപ് എന്നിവർ അടക്കം സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും