കാവൽ നിന്ന് ജോർജ്കുട്ടി, ഇനി എന്താകും? ദൃശ്യം 3 ടീസർ പുറത്ത്

 
Entertainment

കാവൽ നിന്ന് ജോർജ്കുട്ടി, ഇനി എന്താകും? ദൃശ്യം 3 ടീസർ പുറത്ത്

2013 മുതലുള്ള ജോർജു കുട്ടിയുടേയും കുടുംബത്തിന്‍റേയും ജീവിതത്തിലൂടെയാണ് ടീസർ കടന്നു പോകുന്നത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3. ഇപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ഒരു മിനിറ്റ് 50 ദൃർഘ്യത്തിലുള്ള ടീസറിൽ 2013 മുതലുള്ള ജോർജു കുട്ടിയുടേയും കുടുംബത്തിന്‍റേയും ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്. ഇനി എന്താകും ജോർജു കുട്ടിയുടെ ജീവിതം എന്ന് പ്രേക്ഷകരിൽ ആശങ്ക ഉളവാക്കുന്നതാണ് ടീസർ.

ദൃശ്യത്തിന്‍റെ ആദ്യ രണ്ട് ഭാഗങ്ങളിലെ രംഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളേയും ടീസറിൽ കാണാം. ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ജോർജ്കുട്ടിയിലാണ് ടീസർ അവസാനിക്കുന്നത്. ജോർജ്കുട്ടിയുടെ പോരാട്ടം ഇനിയും തുടരും എന്ന സൂചനയാണ് ടീസറിലൂടെ നൽകുന്നത്. ചിത്രം മെയ് 21ന് തിയറ്ററിൽ എത്തും.

2013ലാണ് ദൃശ്യത്തിന്‍റെ ആദ്യത്തെ ഭാഗം റിലീസ് ചെയ്യുന്നത്. 2021ൽ വന്ന രണ്ടാം ഭാഗവും വലിയ ശ്രദ്ധനേടി. അതിനാൽ മൂന്നാം ഭാഗത്തിന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കേരളത്തിൽ യുഡിഎഫ് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ | Live Updates

9 മണിക്കൂർ പ്രസവ വേദന, ഒടുവിൽ കുഞ്ഞ് മരിച്ചു; ഗർഭിണിയുടെ നെഞ്ചിൽ കയറിയിരുന്നുവെന്നും പരാതി

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

കൊല്ലത്ത് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു