മോഹൻലാലിന്‍റെ ഓപ്പറേഷൻ ഗംഗ, സംവിധാനം വിഷ്ണു മോഹൻ, ടൈറ്റിൽ പോസ്റ്റർ പുറത്ത്

 
Entertainment

മോഹൻലാലിന്‍റെ ഓപ്പറേഷൻ ഗംഗ, സംവിധാനം വിഷ്ണു മോഹൻ, ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്

Manju Soman

മോഹൻലാലിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

യുക്രൈൻ- റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ഓപ്പറേഷൻ ഗംഗ. ഇതിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഒന്നിക്കുന്നത്. അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോർസെ, പാർഥിപൻ, ആദിൽ ഹുസൈൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോർജിയയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസഖ്സ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവടങ്ങളിലായി180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ധുരന്തറിന്‍റെ വിജയത്തിനു ശേഷം ശാശ്വത് സച്ചിദേവ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്. മിറോസ്ലാവ് കുബ ബ്രോസെക് ആണ് ഛായാഗ്രാഹകൻ. സീ യങ് ഓ ആക്ഷൻ ഡയറക്‌ടറാണ്.

എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

ബുംറ എന്ന് തിരിച്ചുവരും? ബാക്ക് അപ്പായി പ്രിൻസ് യാദവ്! പ്ലാൻ ബിയുമായി ബിസിസിഐ

''കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിച്ച ശ‍്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ പാഠ‍്യപദ്ധതിയിൽ ഉൾപ്പെടുത്തും'': സുവേന്ദു അധികാരി

ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, മലപ്പുറത്ത് വീടിന് തീപിടിച്ചു, വൻനാശനഷ്ടം

മഴ ഇല്ല, ചൂട് കൂടുന്നു; ശനിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, നിയന്ത്രണം ആറു മണിക്കും 12 മണിക്കും ഇടയിൽ