'അതിമനോഹരം', മോഹൻലാൽ- തരുൺമൂർത്തി ചിത്രത്തിന് പാക്കപ്പ്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മീര ജാസ്മിനാണ്.
സെപ്റ്റംബർ മൂന്ന് രാത്രിയോടെയാണ് നൂറ്റിപ്പതിനഞ്ചു ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്. ജനുവരി ഇരുപത്തിമൂന്നാം തീയതി തൊടുപുഴയിലാണ് ഈ ഷൂട്ടിങ് ആരംഭിച്ചത്.പിന്നീട് ഏഴു ഷെഡ്യൂളിലായി വ്യത്യസ്ഥ ലൊക്കേഷനിലൂടെയായിരുന്നു ചിത്രീകരണം നടന്നുവന്നത്. തൊടുപുഴക്കു പുറമേ കൊച്ചി , ശബരിമല, മുംബൈ എന്നിവിടങ്ങളാണ് ചിത്രീകരണം നടന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമതു ചിത്രം കൂടിയാണിത്.
ലാലു അലക്സ്, മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംഗീതം- ജെയ്ക്ക് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഷഫീഖ് വി.ബി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ് , കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ്ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ - അഫ്നാസ് . വി. സ്റ്റിൽസ് - അമൽ.സി. സദർ . പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.