അനൂപ് സത്യൻ ചിത്രത്തിൽ നാ‍യകനായി മോഹൻലാൽ

 
Entertainment

അനൂപ് സത്യൻ ചിത്രത്തിൽ നാ‍യകനായി മോഹൻലാൽ

മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Entertainment Desk

അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി മോഹൻലാൽ. L368 എന്ന താൽക്കാലിക പേരിലാണ് ഇപ്പോൾ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ‌ആശിർവ്വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ അവതരിപിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്ണ്ടർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്.

പ്രണയവും, ഇമോഷണൽ ഡ്രാമയും നർമ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ടന്ന് അനൂപ് സത്യൻ പറഞ്ഞു. കൊച്ചി, ഇടുക്കി മംഗലാപുരം, കർണ്ണാടക എന്നിവിടങ്ങളിലാണ് ചിത്രീകരണം. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഇവ , തെന്നൽ , മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.

ഗാനങ്ങൾ - കൈതപ്രം, സംഗീതം - ജെയ്ക്ക്ബിജോയ്‌സ്, ഛായാഗ്രഹണം- ഷഹ്‌നാസ് ജലാൽ.