അരികിൽ എന്ന സിനിമയുടെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിക്കുന്നു.

 
Entertainment

'അരികിൽ' ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു

സ്നേഹം പറയാൻ അറിയാത്ത ഗൗരവക്കാരന്റെ കഥ; വടക്കഞ്ചേരി, പാലക്കാട് ലൊക്കേഷനുകൾ

Entertainment Desk

നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരികിൽ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രകാശനം ചെയ്തു. സ്നേഹം പ്രകടിപ്പിക്കാൻ ശീലിച്ചിട്ടില്ലാത്ത ഗൗരവക്കാരനായ മാധവൻ നായർ എന്ന കേന്ദ്ര കഥാപാത്രത്തെ ജെയ്‌സ് ജോസ് അവതരിപ്പിക്കുന്നു; ഒറ്റപ്പെട്ട ജീവിതത്തിൽ ലഭിക്കുന്ന തിരിച്ചറിവുകൾ അകന്നുപോയവരുടെ അരികിലെത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതാണ് കഥ. ഡാഡീസ് ഡ്രീം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സിജി ഗ്രൂപ്പിന്റെ സഹനിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ശ്രീജിത്ത് ഇടവന സംഗീതവും സിബി ജോസഫ് ഛായാഗ്രഹണവും സുജീർ ബാബു സുരേന്ദ്രൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രീകരണം നവംബർ 21-ന് വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിൽ ആരംഭിക്കും.

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അവതരണത്തിലും കഥയിലും പ്രത്യേകതകൾ നിറഞ്ഞതാണ്.

തികഞ്ഞ ഒരു പരീക്ഷണ ചിത്രം എന്നാണ് സംവിധായകൻ ഇതിനെക്കുറിച്ചു പറഞ്ഞത്. സ്നേഹം പറയാനോ പ്രകടിപ്പിക്കാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്‍റെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു. അപ്പോഴാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. ഈ തിരിച്ചറിവുകൾ അകന്നുപോയവരുടെ അരികിലെത്താൻ ആഗ്രഹമുണ്ടാക്കുന്നു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെഅരികിൽ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെയാണ് ജെയ്‌സ് ജോസ് അവതരിപ്പിക്കുന്നത്.

ഡാഡീസ് ഡ്രീം എന്‍റെർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ കോ പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം- സിബി ജോസഫ്. എഡിറ്റിങ് - സുജീർ ബാബു സുരേന്ദ്രൻ. നവംബർ 21-നു ചിത്രീകരണം തുടങ്ങും. വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലാണ് ലൊക്കേഷനുകൾ.

Mohanlal Unveils Title of Arikil, Starring Jaise Jose

Mohanlal has released the title of Arikil, a film written and directed by debutant Rajeesh Rajan. Jaise Jose plays the central character, Madhavan Nair, a stern man unused to expressing love whose circumstances lead him to a life of isolation and then to realisations that make him want to reach out to those who drifted away. Produced by Daddy’s Dream Entertainment with CG Group as co-producer, the film has music by Sreejith Edavana, cinematography by Sibi Joseph and editing by Sujeer Babu Surendran. Shooting begins on November 21 in Vadakkencherry and Palakkad.