സൈജു കുറുപ്പിന്‍റെ 150ാം ചിത്രം; മോഹിനിയാട്ടം ബോക്സ് ഓഫിസിൽ നിന്ന് പണം വാരിയോ?

 
Entertainment

സൈജു കുറുപ്പിന്‍റെ 150ാം ചിത്രം; മോഹിനിയാട്ടം ബോക്സ് ഓഫിസിൽ നിന്ന് പണം വാരിയോ?

ഫോറം കേരളയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 15 കോടി രൂപ ചിത്രം നേടിയെന്നാണ് വിവരം

Aswin AM

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ഭരതനാട‍്യത്തിന്‍റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം. മികച്ച പ്രേക്ഷക പ്രതികരണമായി മുന്നേറുന്ന ചിത്രത്തിന്‍റെ കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഫോറം കേരളയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 15 കോടി രൂപ ചിത്രം നേടിയെന്നാണ് വിവരം.

സൈജു കുറുപ്പിന്‍റെ 150ാം ചിത്രമെന്ന പ്രത‍്യേകതയും ഈ ചിത്രത്തിനുണ്ട്. തിയെറ്റർ റിലീസായി പത്ത് ദിവസം പൂർത്തിയായപ്പോൾ കേരളത്തിൽ നിന്നും മാത്രമായി ചിത്രം 10 കോടി കളക്ഷൻ നേടിയിരുന്നു.

ഡാർക്ക് ഹ‍്യൂമർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സൈജു കുറുപ്പിനു പുറമെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ