നസ്ലിന്‍റെ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്

 
Entertainment

നസ്ലിന്‍റെ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്

തിയറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്

നസ്ലിൻ പ്രധാന വേഷത്തിലെത്തിയ മോളിവുഡ് ടൈംസ് ഒടിടിയിലേക്ക്. തിയറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തിയറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ജിയോ ഹോട്സ്റ്റാറിലൂടെ ജൂലൈ 3നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് ജൂൺ 5നാണ് തിയറ്ററിൽ എത്തിയത്. വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഒരു സിനിമാ മോഹിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകന്‍റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ചിത്രത്തിന്‍റെ ട്രെയിലർ ജിയോ ഹോട്സ്റ്റാറിലൂടെ പുറത്തുവിട്ടിരുന്നു.

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ജേക്സ് ബിജോയ്.

പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രതിഷേധക്കാര്‍; പാക് അധീന കശ്മീരില്‍ പ്രക്ഷോഭം കനക്കുന്നു

വാട്ടര്‍ മെട്രൊ ഇനി ആലപ്പുഴയിലും കൊല്ലത്തും; ദേശീയ ജലപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി

മെസി അറിഞ്ഞോ ആവോ? ബിനാലെ കാണാൻ താരം പൊന്നാനിയിൽ വരുമെന്ന് എംഎൽഎ!

കൊല്ലത്ത് നാലു പേരെ കടിച്ച തെരുവുനായയെ വെടിവച്ച് കൊന്നു

വൈദ്യുതി നിയന്ത്രണം തുടരും; വിമർശനം ശക്തം