250 കോടി കടന്ന് യഷിന്‍റെ ‘ടോക്സിക്’

 
Entertainment

വിമർശനങ്ങൾക്കിടയിലും കുതിപ്പ് തുടരുന്നു; 250 കോടി കടന്ന് യഷിന്‍റെ ‘ടോക്സിക്’

ആഗോളതലത്തിൽ ചിത്രം 254.75 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്

Sarath Nath MS

കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ആഗോള ബോക്‌സ് ഓഫീസിൽ 250 കോടി രൂപ പിന്നിട്ടു. ഓഗസ്റ്റ് 26ന് തിയെറ്ററുകളിലെത്തിയ ചിത്രത്തിന് നാലാം ദിനത്തിൽ ഇന്ത്യയിൽ 24.50 കോടി രൂപ നെറ്റ് കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

നാലാം ദിവസത്തെ കളക്ഷൻ കൂടി ചേർന്നതോടെ ഇന്ത്യയിലെ ചിത്രത്തിന്‍റെ നെറ്റ് കളക്ഷൻ 190.45 കോടി രൂപയായി. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 227.50 കോടി രൂപയിലെത്തി. ആഗോളതലത്തിൽ ചിത്രം 254.75 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്.

ആദ്യദിനത്തിൽ 101.10 കോടി രൂപ നെറ്റ് കളക്ഷനുമായി വൻ തുടക്കം കുറിച്ച ചിത്രത്തിന്‍റെ വരുമാനം തുടർന്നുള്ള ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞു. വിവിധ ഭാഷകളിൽ നാലാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഹിന്ദി പതിപ്പാണ്. 12,822 ഷോകളിൽ നിന്ന് 15.50 കോടി രൂപയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 1,341 ഷോകളിൽ നിന്ന് 6.60 കോടി രൂപയും തെലുങ്ക് പതിപ്പ് 1,672 ഷോകളിൽ നിന്ന് 1.50 കോടി രൂപയും നേടി. തമിഴ് പതിപ്പിന് 75 ലക്ഷം രൂപയും മലയാളം പതിപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിച്ചത്.

ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യഷിന്‍റെ പ്രകടനം, ദൃശ്യഭംഗി, ആക്ഷൻ രംഗങ്ങൾ എന്നിവയ്ക്ക് ഒരു വിഭാഗം പ്രേക്ഷകർ പ്രശംസ നൽകുമ്പോൾ തിരക്കഥ, കഥയുടെ വേഗത, ദൈർഘ്യം എന്നിവയെക്കുറിച്ച് മറ്റൊരു വിഭാഗം വിമർശനം ഉന്നയിക്കുന്നുണ്ട്.

ഓണം അവധി; മികച്ച വരുമാനം നേടി കെഎസ്ആർടിസി

'ആധുനിക ജനാധിപത‍്യ സമൂഹത്തിന് യോജിച്ചതല്ല'; സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ എസ്എഫ്ഐ

മണിപ്പൂരിൽ വിമതസംഘങ്ങളുടെ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരുക്ക്

ഗ്യാസ് പൈപ്പ്‌ലൈൻ ചോർച്ച; മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം

ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യത്തോട് വിശ്വസ്തരായിരിക്കണം: മോഹൻ ഭാഗവത്