സണ്ണി ലിയോണി

 
Entertainment

"അമ്മയും അച്ഛനും കരഞ്ഞു, ബന്ധുക്കൾ മിണ്ടാതായി"; അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി

മാതാപിതാക്കളോട് ചോദിക്കാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുത്തതിൽ അച്ഛനും അസ്വസ്ഥനായിരുന്നു.

Entertainment Desk

ശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി സണ്ണി ലിയോണി. കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്രോറി ഒഫ് സണ്ണി ലിയോണി എന്ന ബയോഗ്രഫിക്കൽ വെബ് സീരീസിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അശ്ലീല സിനിമാ മേഖലയിൽ ജോലി ചെയ്യുകയാണെന്ന് അറിഞ്ഞപ്പോൾ അമ്മ നടുങ്ങിപ്പോയെന്ന് താരം പറയുന്നു. ആ വാർത്ത അവരെ നടുക്കുമെന്ന് തനിക്കുറപ്പായിരുന്നു. എങ്കിലും നഗ്ന ഫോട്ടോഷൂട്ടുകളിലൂടെയും അഡൾട്ട് ചിത്രങ്ങളിലൂടെയും തനിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കാൻ സാധിച്ചുവെന്നും അതേക്കുറിച്ച് കുടുംബത്തോട് വെളിപ്പെടുത്തിയതാണ് ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലഘട്ടമെന്നും നടി പറയുന്നു.

പെന്‍റ്ഹൗസ് പെറ്റ് ഒഫ് ദി ഇയർ നേടിയെന്നും 100,000 ഡോളർ ലഭിച്ചുവെന്നുമാണ് മാതാപിതാക്കളോട് പറഞ്ഞത്. അതു കേട്ടപ്പോൾ അവർ ഒരു നിമിഷം നിശബ്ദരായി. നീ നഗ്നയായിരുന്നോ എന്നാണ് അമ്മ ആദ്യമായി ചോഗിച്ചത്. പിന്നീട് അവർ കരയാൻ തുടങ്ങി. ഞാൻ ആരാണെന്ന് അറിഞ്ഞതിൽ അമ്മ വളരെ ദുഃഖിതയായിരുന്നു. എന്തു കൊണ്ടാണ് സഹോദരന്‍റെ പേര് തെരഞ്ഞെടുത്തതെന്നും അമ്മ ചോദിച്ചു. പക്ഷേ അതിനുത്തരമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

മാതാപിതാക്കളോട് ചോദിക്കാതെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുത്തതിൽ അച്ഛനും അസ്വസ്ഥനായിരുന്നു. എങ്കിലും സ്വയം വഴി തെരഞ്ഞെടുത്തതിനെ അദ്ദേഹം അംഗീകരിച്ചിരുന്നു. ഇനിയതിൽ വിജയിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ജോലിയിൽ തുടരുന്നതിനെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഒരു അച്ഛനും അങ്ങനെയാകാൻ ആഗ്രഹിക്കില്ല, ഒരു മാതാപിതാക്കളും അതാഗ്രഹിക്കില്ലെന്നും സണ്ണി പറയുന്നു.

പണമായിരുന്നു അത്തരമൊരു തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. മറ്റേത് ജോലി ചെയ്താലും അത്രയധികം പണം ഉണ്ടാക്കാൻ സാധിക്കുമായിരുന്നില്ല. ആഴ്ചയിൽ 15,000 ഡോളർ വരെയാണ് ലഭിച്ചിരുന്നത്. അപ്പോൾ ഞാനെന്‍റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചില്ല. ഞാൻ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നാലോചിച്ചില്ല. എനിക്ക് ജീവിക്കണമായിരുന്നുവെന്നും താരം.

തന്‍റെ മാതാപിതാക്കൾ ദരിദ്രരായിരുന്നില്ല. എങ്കിലും പലപ്പോഴും തന്‍റെയും സഹോദരന്‍റെയും ആവശ്യങ്ങൾ നടത്തിത്തരുന്നതിനുള്ള പണം അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല.അതു കൊണ്ടു തന്നെ സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമായിരുന്നുവെന്നും സണ്ണി ലിയോണി.

താൻ അശ്ലീല സിനിമാ മേഖലയിൽ അഭിനയിച്ചു തുടങ്ങിയ വാർത്ത പരന്നതോടെ മാതാപിതാക്കൾക്ക് കടുത്ത വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. അതിന്‍റെ പേരിൽ അച്ഛൻ അസ്വസ്ഥനായിരുന്നുവെന്നും കരയുന്നത് പതിവായിരുന്നുവെന്നും അമ്മ തന്നോട് പറഞ്ഞിരുന്നു. അമ്മയും ഒരുപാട് കരഞ്ഞിരുന്നു. എന്നെ നിർബന്ധിച്ച് ഈ മേഖലയിൽ നിന്ന് പിന്തിരിപ്പിക്കാം എന്നവർ കരുതിയിരുന്നു. എന്നാൽ എനിക്കതിൽ നിന്ന് പിന്നീട് തിരിച്ചു വരാൻ കഴിഞ്ഞില്ല. അതോടെ ബന്ധുക്കൾ മിണ്ടുന്നത് തന്നെ നിർത്തിയെന്നും താരം. എന്തു തന്നെയായാലും ഞാനെന്‍റെ മനസ് മാറ്റിയിരുന്നില്ല. എനിക്കതിൽ പശ്ചാത്താപവുമില്ലെന്നും സണ്ണി പറയുന്നു. 2012 ജൂലൈയിലാണ് സണ്ണി ലിയോണിയുടെ ബോളിവുഡ് പ്രവേശനം. ജിസം2 ആയിരുന്നു ആദ്യ സിനിമ. പിന്നീട് രാഗിണി എംഎംഎസ്2, ഏക് പഹേലി ലീല തുടങ്ങി നിരവധി സിനിമകളിൽ അഭനയിച്ചു.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേ തകർച്ച; മൂന്ന് എൻജിനീയർമാർക്ക് വിലക്ക്

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം നൽകുന്ന പദ്ധതി; രജിസ്ട്രേഷന് വൻ തിരക്ക്

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

അമെരിക്കയിൽ‌ പഠിച്ചത് സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ച്: അഭിജീത് ദിപ്കെ