മൗനി റോയ്

 
Entertainment

"ഞാൻ സ്വവർഗാനുരാഗിയാണെന്ന് പറഞ്ഞത്"; ആദ്യമായി പ്രതികരിച്ച് മൗനി റോയ്

മൗനി റോയ് സ്വവർഗാനുരാഗിയാണെന്നും അതാണ് വേർപിരിയലിന് കാരണമായത് എന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ കണ്ടെത്തൽ

Manju Soman

വിവാഹമോചന വാർത്ത പുറത്തുവന്നതിനു പിന്നാലെ നടി മൗനി റോയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മൗനി റോയ് സ്വവർഗാനുരാഗിയാണെന്നും അതാണ് വേർപിരിയലിന് കാരണമായത് എന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഇപ്പോൾ അതിൽ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോനിക ശർമയുമായുള്ള ചാറ്റ് ഷോയിലായിരുന്നു പരാമർശം. മൗനി റോയ്ക്കെതിരേ കേട്ട ഏറ്റവും വലിയ അഭ്യൂഹം എന്തായിരുന്നു എന്നാണ് അവതാരക ചോദിച്ചത്. താൻ സ്വവർഗാനുരാഗിയാണ് എന്ന് കേട്ടതാണ് എന്നായിരുന്നു നടിയുടെ മറുപടി.

തന്‍റെ ജീവിതത്തിലെ സ്ത്രീ സുഹൃത്തുക്കളെക്കുറിച്ചും താരം വാചാലയായി. എന്നെ പിന്തുണയ്ക്കാൻ എപ്പോഴും എന്‍റെ സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. എന്‍റെ നല്ലതിലും ചീത്തയിലും വൃത്തികെട്ടതുമായ എല്ലാ ഘട്ടത്തിലും അവർ കൂടെയുണ്ടായിരുന്നു. നമ്മെ ഉയർത്തുന്ന തരത്തിലുള്ള സ്ത്രീകൾ ജീവിതത്തിലുണ്ടാകേണ്ടത് പ്രധാനമാണ്. എന്‍റെ സ്ത്രീസൗഹൃദങ്ങൾ ഏറ്റവും മികച്ചതാണ്.- മൗനി പറഞ്ഞു.

മലയാളിയായ സൂരജ് നമ്പ്യാരുമായി വേർപിരിയൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടിക്കെതിരേ ഇത്തരത്തിൽ അഭ്യൂഹം പ്രചരിപ്പിക്കപ്പെട്ടത്. മൗനിയുടെ ഉറ്റ സുഹൃത്തായ ദിഷ പഠാനിയുമായി ചേർത്താണ് വ്യാജ പ്രചരണം നടന്നത്. പിന്നാലെ തങ്ങളുടെ വിവാഹമോചനത്തിൽ മൂന്നാമതൊരാൾക്ക് പങ്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സൂരജ് കുറിപ്പ് പങ്കുവച്ചിരുന്നു. 2022ലാണ് മൗനിയും സൂരജും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി