വാർത്താസമ്മേളനത്തിൽ അവതാരകൻ മിഥുൻ രമേശ്, ത്രി എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്റ്റർമാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്‍റ് കോഓർഡിനേറ്റർ ശ്രീരാജ് കൈമൾ എന്നിവർ പങ്കെടുത്തു.

 
Entertainment

സംഗീത രംഗത്ത് മുപ്പതാണ്ട് പൂർത്തിയാക്കി മധു ബാലകൃഷണൻ: ദുബായിൽ അടുത്ത മാസം 'മധുരം'

1996ലാണ് മധു ബാലകൃഷ്ണന്‍റെ ആദ്യഗാനം പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, കന്നഡ, സൗരാഷ്ട്ര, ബംഗാളി, സിംഹള, ഹിന്ദി എന്നീ ഭാഷകളിൽ പാടി

UAE Correspondent

ദുബായ്: പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ സംഗീത രംഗത്ത് മുപ്പത് വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി അടുത്ത മാസം ദുബായിൽ മധുരം എന്ന പേരിൽ പ്രത്യേക സംഗീതപരിപാടി സംഘടിപ്പിക്കും.

1996ലാണ് മധു ബാലകൃഷ്ണന്‍റെ ആദ്യഗാനം പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, കന്നഡ, സൗരാഷ്ട്ര, ബംഗാളി, സിംഹള, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി സിനിമാഗാനങ്ങൾക്ക് പുറമേ അദ്ദേഹത്തിന്‍റെ ശബ്ദത്തിൽ നിരവധി ഭക്തിഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

ഡിസംബർ 19 ന് വൈകുന്നേരം ഏഴ് മണി മുതൽ ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് മധുരം - തെർട്ടി ഇയേഴ്സ് ഓഫ് മ്യൂസിക്കൽ ഗ്ലോറി എന്ന പരിപാടി അരങ്ങേറുന്നത് എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ് എന്നീ യുവഗായകരും ഈ സംഗീതപരിപാടിയിൽ അണിനിരക്കും.

പരിപാടിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അവതാരകൻ മിഥുൻ രമേശ്, ത്രി എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്റ്റർമാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്‍റ് കോഓർഡിനേറ്റർ ശ്രീരാജ് കൈമൾ എന്നിവർ പങ്കെടുത്തു.