മുരളി ഗോപിയുടെ തിരക്കഥയിൽ ആര‍്യ നായകനായെത്തിയ 'അനന്തൻ കാട്' ഒടിടിയിൽ; എവിടെ കാണാം?
മുരളി ഗോപിയുടെ തിരക്കഥയിൽ തമിഴ് നടൻ ആര‍്യ നായകനായെത്തിയ മലയാള ചിത്രം അനന്തൻ കാട് ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിയെറ്ററിൽ സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത‍്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെ ചിത്രം കാണാൻ സാധിക്കും. ആര‍്യയ്ക്കു പുറമെ ഇന്ദ്രൻസ്, മുരളി ഗോപി, അല്ലു അർജുൻ ചിത്രമായ പുഷ്പയിലൂടെ ശ്രദ്ധിക്കപ്പെട്ട സുനിൽ എന്നിവർ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥ് ആണ് അനന്തൻ കാടിന്‍റെ സംഗീതം കൈകാര‍്യം ചെയ്തിരിക്കുന്നത്.