സ്വാസിക

 
Entertainment

"ഞാൻ അഭിനയിക്കുന്നത് ഭർത്താവിന്‍റെ അമ്മയ്ക്ക് ഇഷ്ടമല്ല"; ത്യാഗം ചെയ്യാൻ തയാറാണെന്ന് സ്വാസിക

ത്യാഗം ആരു ചെയ്യും എപ്പോൾ ചെയ്യും എന്നൊന്നും ആലോചിച്ച് സങ്കീർണമാക്കാൻ താത്പര്യമില്ല.

Entertainment Desk

വിവാഹജീവിതത്തിൽ ത്യാഗം ചെയ്യാൻ തയാറാണെന്ന് നടി സ്വാസിക. ജോലിക്കു വേണ്ടി ത്യാഗം ചെയ്യാൻ പലരും തയാറാണ്. പക്ഷേ, കുടുംബജീവിതത്തിലേക്ക് വരുമ്പോൾ ത്യാഗം വേണ്ട എന്നത് അവരുടെ മാനസിക നില ആയിരിക്കും. പക്ഷേ, തനിക്ക് അങ്ങനെയല്ല. ജോലിയിലും കുടുംബജീവിതത്തിലും ചില കാര്യങ്ങൾ വിട്ടു കൊടുത്താലേ മുന്നേറാൻ കഴിയൂ എന്നും സ്വാസിക പറയുന്നു.

ത്യാഗം ആരു ചെയ്യും എപ്പോൾ ചെയ്യും എന്നൊന്നും ആലോചിച്ച് സങ്കീർണമാക്കാൻ താത്പര്യമില്ല. തനിക്ക് പറ്റുന്ന ത്യാഗങ്ങൾ ചെയ്യാൻ മാനസികമായി തയാറാണ്. അതിന്‍റെ പേരിൽ എന്തു സംഭവിച്ചാലും കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ഉദാഹരണമായി ഭർത്താവിന്‍റെ അമ്മയ്ക്ക് താൻ അഭിനയിക്കുന്നത് ഇഷ്ടമല്ല, അവരുടെ മക്കൾ അഭിനയിക്കുന്നതും ഇഷ്ടമല്ല. എന്നിട്ടും താനും ഭർത്താവ് പ്രേമും അഭിനയമേഖലയിൽ എത്തി. അക്കാര്യത്തിൽ അമ്മയ്ക്ക് ഒന്നും പറയാൻ പറ്റുന്നില്ല.

ഇപ്പോഴും താൻ അഭിനയിക്കുന്നതിനോട് എന്തെങ്കിലും അനിഷ്ടമുണ്ടോ എന്നറിയില്ല. മനസിലുള്ളത് പുറത്തു പറഞ്ഞു കഴിഞ്ഞാലാണ് തീരുമാനമെടുക്കാൻ സാധിക്കുക. പ്രേമോ, പ്രേമിന്‍റെ അച്ഛനോ അമ്മയോ പറഞ്ഞാൽ അഭിനയം നിർത്തും. അതിനു മാനസികമായി തയാറാണെന്നും സ്വാസിക പറയുന്നു.

പക്ഷേ, പല സ്ത്രീകൾക്കും അത്തരത്തിൽ ജോലി അവസാനിപ്പിക്കാൻ താത്പര്യമുണ്ടായെന്നു വരില്ല. അവരോട് അങ്ങനെ ചെയ്യണമെന്നും പറയുന്നില്ല. സ്വന്തം കാര്യം മാത്രമാണ് പറയുന്നത്. നെറുകയിൽ സിന്ദൂരം അണിയുന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. വിവാഹം കഴിയുന്നതു വരെ അതിനു പരിധി ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ തോന്നുമ്പോൾ സിന്ദൂരം ഇടാം. അതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണെന്നും സ്വാസിക.