"ഞാൻ അവളെ മിസ് ചെയ്യുന്നു, ആ വേദന പറയാൻ വാക്കുകളില്ല"; മനീഷ കൊയ്‌രാളയുമായുള്ള ബ്രേക്കപ്പിൽ നാന പടേക്കർ പറഞ്ഞത്

 
Entertainment

"ഞാൻ അവളെ മിസ് ചെയ്യുന്നു, ആ വേദന പറയാൻ വാക്കുകളില്ല"; മനീഷ കൊയ്‌രാളയുമായുള്ള ബ്രേക്കപ്പിൽ നാന പടേക്കർ

1997ൽ നൽകിയ ഒരു അഭിമുഖത്തിൽ മനീഷയുമായുള്ള ബ്രേക്കപ്പിനെക്കുറിച്ച് നാന പടേക്കർ തുറന്നു പറഞ്ഞു

Manju Soman

ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം തീർത്തുകൊണ്ടാണ് നാനാ പടേക്കർ വിടപറഞ്ഞത്. 1990കളിൽ സിനിമ ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിധ്യമായിരുന്നു നാന പടേക്കറും നടി മനീഷ കൊയ്‌രാളയും തമ്മിലുള്ള പ്രണയം. രണ്ട് താരങ്ങളും വളരെ കുറച്ചു മാത്രമാണ് തങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളൂ. 1997ൽ നൽകിയ ഒരു അഭിമുഖത്തിൽ മനീഷയുമായുള്ള ബ്രേക്കപ്പിനെക്കുറിച്ച് നാന പടേക്കർ തുറന്നു പറഞ്ഞു.

മനീഷയുമായി പിരിഞ്ഞതിനു ശേഷം തനിക്കുണ്ടായ വേദനയെക്കുറിച്ച് പറയാൻ വാക്കുകളില്ല എന്നാണ് നാന പടേക്കർ പറഞ്ഞത്. അത് വളരെ ബുദ്ധിമുട്ടേറിയ ഘട്ടമാണ്. നിങ്ങൾ അനുഭവിച്ചാതെ നിങ്ങൾക്കത് മനസിലാവൂ. ഞാൻ കടന്നുപോയ വേദനയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. ദയവായി അതേക്കുറിച്ച് സംസാരിക്കാതിരിക്കൂ. ഞാൻ മനീഷയെ മിസ് ചെയ്യുന്നു.- നാന പടേക്കർ പറഞ്ഞു.

ഖാമോശി, അഗ്നിസാക്ഷി എന്നീ സിനിമകളിലാണ് നാന പടേക്കറും മനീഷയും ഒന്നിച്ചെത്തിയത്. അഗ്നിസാക്ഷിയിലെ പ്രകടനത്തിന് നാന പടേക്കർ മികച്ച നടനുള്ള ദേശിയ പുരസ്കാരം നേടി. പിന്നീട് യുഗ് പുരുഷിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. വേർപിരിഞ്ഞെങ്കിലും മനീഷ കൊയ്‌രാളയുടെ കഴിവിനെ നാന പടേക്കർ പ്രശംസിക്കുമായിരുന്നു.